റൂർക്കേല (ഒഡിഷ): ലോകത്തെ ഏറ്റവും വലിയ പൂർണ ഇരിപ്പിട ഹോക്കി സ്റ്റേഡിയമായി ബിർസ മുണ്ട അന്താരാഷ്ട്ര ഹോക്കി സ്റ്റേഡിയത്തിന് ഗിന്നസ് റെക്കോഡ്. ഇതുസംബന്ധിച്ച സർട്ടിഫിക്കറ്റ് ഒഡിഷ സർക്കാറിന് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സ് ഉദ്യോഗസ്ഥർ കൈമാറി. ഇവിടെ നടന്നുകൊണ്ടിരിക്കുന്ന പ്രോ ലീഗിനോടനുബന്ധിച്ച് മുഖ്യമന്ത്രി നവീൻ പട്നായക് അംഗീകാര സർട്ടിഫിക്കറ്റ് സ്വീകരിച്ചു.
ഈയിടെ അരങ്ങേറിയ ലോകകപ്പിനായി 15 മാസങ്ങൾക്കകം പുതുതായി നിർമിച്ച സ്റ്റേഡിയത്തിൽ 20,011 പേർക്ക് ഇരിക്കാനാവും. തടസ്സമില്ലാത്ത കാഴ്ചാനുഭവവും കളിക്കാർക്കും കാണികൾക്കും ലോകോത്തര അടിസ്ഥാന സൗകര്യങ്ങളുമുണ്ട്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിനു ശേഷമുള്ള ഇന്ത്യയുടെ രണ്ടാമത്തെ അന്താരാഷ്ട്ര ഹോക്കി വേദിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.