ഡറാഡൂൺ: ഒളിമ്പിക്സിൽ പങ്കെടുത്ത വനിത ഹോക്കി ടീം അംഗത്തിനെതിരെ ജാതി ആക്ഷേപം നടത്തിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. സുമിത് ചൗഹാൻ (22) ആണ് ഹരിദ്വാറിൽ പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവർ മൂന്നുപേരായി. വിജയ് പാൽ, സഹോദരൻ അങ്കുർ പാൽ എന്നിവരാണ് നേരത്തേ അറസ്റ്റിലായത്.
ഒളിമ്പിക്സിൽ അർജൻറീനക്കെതിരായ മത്സരത്തിൽ ഇന്ത്യയുടെ വനിത ടീം തോറ്റതിനെ തുടർന്ന് ടീം അംഗമായ വന്ദന കതാരിയയുടെ വീടിനു മുന്നിലെത്തി പ്രതികൾ പടക്കം പൊട്ടിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു.
ടീമിൽ ദലിതുകൾ ഉള്ളതിനാലാണ് ഇന്ത്യ തോറ്റതെന്നായിരുന്നു ഇവരുടെ ആക്ഷേപം. വന്ദനയുടെ കുടുംബം നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. വീടിന് പൊലീസ് കാവലും ഏർപ്പെടുത്തി. വന്ദനക്ക് മുഖ്യമന്ത്രി 25 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.