വിഖ്യാത ഹോക്കി താരം വരിന്ദർ സിങ് അന്തരിച്ചു

ന്യൂഡൽഹി: മുൻ ഇന്ത്യൻ അന്താരാഷ്ട്ര ഹോക്കി താരവും ഒളിമ്പിക്, ലോകകപ്പ് മെഡൽ ജേതാവുമായ വരിന്ദർ സിങ് (75) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ ജലന്ധറിലായിരുന്നു അന്ത്യം. ഇന്ത്യയുടെ എക്കാലത്തെയും മികച്ച റൈറ്റ് ഹാഫുകളിലൊരാളായ വരിന്ദർ 1975ൽ ക്വാലാലംപുരിൽ നടന്ന ഹോക്കി ലോകകപ്പിൽ സ്വർണ മെഡൽ നേടിയ ടീമിൽ അംഗമായിരുന്നു. ഫൈനലിൽ പാകിസ്താനെ 2-1ന് പരാജയപ്പെടുത്തിയാണ് അന്ന് ഇന്ത്യ അഭിമാനകരമായ വിജയം കൈവരിച്ചത്.

1972ൽ മ്യൂണിക്ക് ഒളിമ്പിക്സിൽ വെങ്കല മെഡലും 1973 ആംസ്റ്റർഡാം ലോകകപ്പിൽ വെള്ളിയും നേടിയ ഇന്ത്യൻ ടീമംഗവുമായിരുന്നു. 1974, 1978 വർഷങ്ങളിൽ നടന്ന ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ സ്വന്തമാക്കിയിട്ടുണ്ട്. 1975ലെ മോൺട്രിയൽ ഒളിമ്പിക്സിലും പങ്കെടുത്തു. 2007ൽ ധ്യാൻ ചന്ദ് ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് നൽകി രാജ്യം ആദരിച്ചു. വരിന്ദറിന്‍റെ വിടവാങ്ങലിൽ ഹോക്കി ഇന്ത്യ അനുശോചനം രേഖപ്പെടുത്തി.

Tags:    
News Summary - Famous hockey player Varinder Singh has passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.