എ​ഫ്.​ഐ.​എ​ച്ച് ഹോ​ക്കി: അ​ർ​ജ​ന്റീ​ന​ക്കെ​തി​രെ ജ​യം തു​ട​ർ​ന്ന് ഇ​ന്ത്യ

അ​ന്റ്വേ​ർ​പ് (ബെ​ൽ​ജി​യം): എ​ഫ്.​ഐ.​എ​ച്ച് ഹോ​ക്കി പ്രോ ​ലീ​ഗി​ൽ അ​ർ​ജ​ന്റീ​ന​ക്കെ​തി​രെ വി​ജ​യം തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ പു​രു​ഷ ടീം. ​ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് സി​ങ്ങി​ന്റെ ഹാ​ട്രി​ക് മി​ക​വി​ൽ 5-4നാ​യി​രു​ന്നു ജ​യം. 29, 50, 52 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ഹ​ർ​മ​ന്റെ ഗോ​ളു​ക​ൾ.

ഏ​ഴാം മി​നി​റ്റി​ൽ അ​രൈ​ജീ​ത് സീ​ങ് ഹു​ൻ​ഡാ​ലും 18ൽ ​ഗു​ർ​ജ​ന്ത് സി​ങ്ങും പ​ട്ടി​ക പൂ​ർ​ത്തി​യാ​ക്കി. 12 മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 21 പോ​യ​ന്റു​മാ​യി ഇ​ന്ത്യ നെ​ത​ർ​ല​ൻ​ഡ്സി​ന് (26) പി​റ​കി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. ജൂ​ൺ ഒ​ന്നി​ന് ജ​ർ​മ​നി​യെ നേ​രി​ടും.

അ​തേ​സ​മ​യം, വ​നി​ത​ക​ൾ​ക്ക് വീ​ണ്ടും തോ​ൽ​വി പി​ണ​ഞ്ഞു. അ​ർ​ജ​ന്റീ​ന​യോ​ട് എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളി​നാ​ണ് ത​ക​ർ​ന്ന​ത്. 12 മ​ത്സ​ര​ങ്ങ​ളി​ൽ എ​ട്ട് പോ​യ​ന്റു​മാ​യി ഏ​ഴാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ. ജൂ​ൺ ഒ​ന്നി​ന് വ​നി​ത​ക​ളും ജ​ർ​മ​നി​യു​മാ​യി ഏ​റ്റു​മു​ട്ടും.

Tags:    
News Summary - FIH Pro League 2023-24: Indian men's hockey team beats Argentina 5-4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.