അന്റ്വെർപ് (ബെൽജിയം): എഫ്.ഐ.എച്ച് പ്രോ ലീഗ് ഹോക്കി യൂറോപ്യൻ പാദത്തിൽ ഇന്ത്യക്ക് അർജന്റീനക്കെതിരെ ജയവും തോൽവിയും. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ പുരുഷന്മാർ വിജയം സ്വന്തമാക്കിയപ്പോൾ വനിതകൾ ദയനീയ തോൽവി ഏറ്റുവാങ്ങി. നിശ്ചിത സമയം കളി 2-2ൽ കലാശിച്ചതിനെത്തുടർന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്.
തുടർന്ന് മലയാളി ഗോൾ കീപ്പർ പി.ആർ. ശ്രീജേഷ് നടത്തിയ തകർപ്പൻ സേവുകൾ സഡൻ ഡെത്തിൽ 5-4ന്റെ ജയം സമ്മാനിക്കുകയായിരുന്നു. 11ാം മിനിറ്റിൽ മന്ദീപ് സിങ് നേടിയ ഗോളിൽ ഇന്ത്യ മുന്നിലെത്തി. 20ാം മിനിറ്റിൽ മാർട്ടിനസ് സമനില പിടിച്ചു. 56ാം മിനിറ്റിൽ ലളിത് ഉപാധ്യായ് സ്കോർ ചെയ്തതോടെ ഇന്ത്യക്ക് വീണ്ടും ലീഡ്. എന്നാൽ, അവസാന മിനിറ്റിലെ പെനാൽറ്റി കോർണറിൽ തോമസ് ഡോമീനും സമനില കണ്ടെത്തി.
മത്സരത്തിലുടനീളം മിന്നിയ ശ്രീജേഷ് ഷൂട്ടൗട്ടിൽ രണ്ട് ഗോളുകളും നിഷേധിച്ചു. അതേസമയം, പുതിയ പരിശീലകൻ ഹരേന്ദ്ര സിങ്ങിന് കീഴിൽ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യൻ വനിതകൾ എതിരില്ലാത്ത അഞ്ച് ഗോളിനാണ് തോറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.