മസ്കത്ത്: സലാലയിൽ നടക്കുന്ന ഫൈവ്സ് ഹോക്കി ഏഷ്യ കപ്പ് ടൂർണമെന്റിന്റെ സെമിയിൽ ഇന്ത്യയും പാകിസ്താനും കടന്നു. സലാല യൂത്ത് കോംപ്ലക്സില്‍ നടന്ന മത്സരത്തിൽ ജപ്പാനെതിരെ നേടിയ വമ്പൻ ജയവും (35-1) മലേഷ്യക്കെതിരെ നേടിയ 7-5ന്റെ വിജയവുമാണ് ഇന്ത്യക്ക് സെമിബർത്ത് സാധ്യമാക്കിയത്.
എലൈറ്റ് ഗ്രൂപ്പിൽ 13 പോയന്റുമായി പാകിസ്താന് ഒന്നാം സ്ഥാനത്തും 12 പോയന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്തുമാണുള്ളത്. ആദ്യ മത്സരത്തില്‍ ഇന്ത്യ പാകിസ്താനോട് പരാജയപ്പെട്ടിരുന്നു. ഏഷ്യ കപ്പിലെ ആദ്യ വിജയം ഒമാൻ ജപ്പാനെതിരെ നേടിയിരുന്നു. 14-4ന് ആണ് ഒമാൻ പരാജയപ്പെടുത്തിയത്. സെമി മത്സരങ്ങള്‍ ഇന്ന് മുതൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.