ഹോക്കിയിൽ തകർപ്പൻ ജയത്തോടെ സ്വർണം; ജപ്പാനെ വീഴ്ത്തിയത് ഒന്നിനെതിരെ അഞ്ച് ഗോളിന്

ഹാങ്ചോ: ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യക്ക് സ്വർണം. നിലവിലെ ചാമ്പ്യന്മാരായ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളിന് തകർത്താണ് ഗെയിംസിൽ ഇന്ത്യയുടെ 22ാം സ്വർണനേട്ടം. ഇന്ത്യക്കായി ഹർമൻപ്രീത് ഇരട്ട ഗോൾ നേടിയപ്പോൾ മൻപ്രീത് സിങ്, അമിത് രോഹിദാസ്, അഭിഷേക് എന്നിവർ ഓരോ ഗോൾ നേടി. നേരത്തെ​ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ ജപ്പാനെ 4-2ന് പരാജയപ്പെടുത്തിയിരുന്നു.

ഒരു മത്സരവും തോൽക്കാതെയാണ് ഇന്ത്യ ഹോക്കിയിൽ സ്വർണമണിയുന്നത്. ആ​ദ്യ പോരാട്ടത്തി​ൽ ഉ​സ്ബ​കി​സ്താ​നെ 16-0ത്തി​ന് തോ​ൽ​പി​ച്ച ടീം രണ്ടാം മത്സരത്തിൽ 16-1ന് സിംഗപ്പൂരിനെയും മൂന്നാം മത്സരത്തിൽ 4-2ന് ജപ്പാനെയും തകർത്തുവിട്ടിരുന്നു. തുടർന്ന് പാകിസ്താനെ രണ്ടിനെതിരെ പത്ത് ഗോളുകൾക്കും പൂൾ എയിലെ അവസാന മത്സരത്തിൽ എതിരില്ലാത്ത 12 ഗോളിന് ബംഗ്ലാദേശിനെയും തോൽപിച്ചിരുന്നു. സെമിയിൽ മൂന്നിനെതിരെ അഞ്ച് ഗോളുകൾക്ക് ദക്ഷിണ കൊറിയയെ വീഴ്ത്തിയായിരുന്നു ഫൈനൽ പ്രവേശനം. സ്വർണനേട്ടത്തോടെ അടുത്ത വർഷം നടക്കുന്ന പാരിസ് ഒളിമ്പിക്സിനും ഇന്ത്യ യോഗ്യത നേടി.

നിലവിൽ 22 സ്വർണവും 34 വെള്ളിയും 39 വെങ്കലവുമടക്കം 95 മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം.

Tags:    
News Summary - Gold for India in hockey; Japan was defeated by five goals to one

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.