സുനിൽ ഗവാസ്​കറും ഗോപാൽ ഭെൻഗ്രയും

സർക്കാറുകൾ അവഗണിച്ചു; അന്താരാഷ്​ട്ര ഹോക്കി താരത്തിന്​ 21 വർഷം തണലായത്​​ സുനിൽ ഗവാസ്​കർ

ടോക്യോ ഒളിമ്പിക്​സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിന്‍റെ വിജയാഘോഷം അതിഗംഭീരമായി തുടരുകയാണ്​. ടീം അംഗങ്ങൾക്ക്​ സർക്കാറുകളടക്കം വലിയ സ്വീകരണമാണ്​ നൽകുന്നത്​. ഇന്ത്യൻ ഹോക്കിക്ക്​ പുതുജീവൻ നൽകുന്നതാണ്​ ഇത്തരം നീക്കങ്ങൾ.

എന്നാൽ, പഴയകാല ഹോക്കി താരങ്ങളെ രാജ്യം എങ്ങനെയാണ്​ പരിഗണിച്ചതെന്ന്​ തുറന്നുകാണിക്കുകയാണ്​ ഗോപാൽ ഭെൻഗ്ര എന്ന താരത്തിന്‍റെ ജീവിതം. മുൻ അന്താരാഷ്‌ട്ര ഹോക്കി താരമായ ഇദ്ദേഹം അസുഖത്തെ തുടർന്ന് തിങ്കളാഴ്ചയാണ്​​ അന്തരിച്ചത്​. കരസേനയിൽ സേവനമനുഷ്​ഠിക്കു​േമ്പാഴാണ്​ ഇദ്ദേഹം ഹോക്കി ടീമിൽ എത്തുന്നത്​. 1978ൽ അർജന്‍റീനയിൽ നടന്ന ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.

ടൂർണമെന്‍റിൽ അർജന്‍റീനക്കും പാകിസ്ഥാനുമെതിരെ സ്റ്റിക്കേന്തി. ഇന്ത്യൻ ടീമിൽനിന്ന്​ വിരമിച്ചശേഷം കുറച്ചുകാലം മോഹൻ ബഗാനുവേണ്ടി കളിച്ചു. അതിനുശേഷം ഏറെ കഷ്​ടപ്പാടുകൾ നിറഞ്ഞതായിരുന്നു ഭെൻഗ്രയുടെ ജീവിതം. ഹോക്കി താരമെന്ന നിലയില്‍ ഒരു സര്‍ക്കാര്‍ ജോലി ശരിയാകുമെന്ന്​ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

മന്ത്രിമാരുടെയും ഉദ്യോഗസ്​ഥരുടെയും മുന്നിൽ കേണപേക്ഷിച്ചിട്ടും അന്താരാഷ്​ട്ര താരത്തിന് ജോലി തരപ്പെട്ടില്ല. തുടർന്ന്​ പാറ പൊട്ടിക്കുന്ന ജോലിക്ക് പോയി. 50 രൂപയായിരുന്നു ദിവസക്കൂലി. ഇതോടൊപ്പം പെൻഷനായി 1475 രൂപയും ലഭിച്ചു.

മാധ്യമ റിപ്പോർട്ടുകളിലൂടെ ഇദ്ദേഹത്തിന്‍റെ ദുരവസ്​ഥ മനസ്സിലാക്കിയ ഇന്ത്യൻ ക്രിക്കറ്റ്​ താരം സുനിൽ ഗവാസ്​കർ സഹായിക്കാൻ തയാറായെത്തി. 2017ലാണ് സുനില്‍ ഗാവസ്‌കറുടെ ചാംപ്‌സ് ഫൗണ്ടേഷന്‍ ഗോപാലിന് സഹായവുമായി രംഗത്തെത്തുന്നത്. ഇതുവഴി ഓരോ മാസവും 7500 രൂപ വീതം അദ്ദേഹത്തിന്‍റെ വീട്ടിലെത്താന്‍ തുടങ്ങി.

എന്നാൽ, ഇതിന്​ മുമ്പ്​ തന്നെ സുനിൽ ഗവാസ്​കർ ആരുമറിയാതെ ഇദ്ദേഹത്തെ സഹായിക്കാൻ തുടങ്ങിയിരുന്നു​. 21 വർഷമാണ്​ ഗവാസ്​കർ ഓരോ മാസവും മുടങ്ങാതെ ഇദ്ദേഹത്തിന്​ സഹായമെത്തിച്ചത്​.

Tags:    
News Summary - Governments ignored; Sunil Gavaskar has been the helped of the hockey international for 21 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.