ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസ് സ്വർണം എന്ന സ്വപ്നത്തിലേക്ക് മികച്ച ടീമിനെ പ്രഖ്യാപിച്ച് ഹോക്കി ഇന്ത്യ. ഒളിമ്പിക്സ് മെഡലിലേക്ക് രാജ്യത്തെ നയിച്ച മൻപ്രീത് സിങ്ങാണ് ക്യാപ്റ്റൻ. ഹർമൻപ്രീത് സിങ് വൈസ് ക്യാപ്റ്റനും. മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷ് ടീമിലുണ്ട്.
കോമൺവെൽത്ത് ഗെയിംസും ഏഷ്യൻ ഗെയിംസും അടുത്തടുത്ത് വരുന്നതിനാൽ ബിർമിങ്ഹാമിലേക്ക് രണ്ടാം നിരയെ അയക്കാനായിരുന്നു നേരത്തേ തീരുമാനം. എന്നാൽ, ഏഷ്യൻ ഗെയിംസ് അടുത്ത വർഷത്തേക്കു മാറ്റിയ പശ്ചാത്തലത്തിൽ മുൻനിരയെത്തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇംഗ്ലണ്ട്, കാനഡ, വെയ്ൽസ്, ഘാന ഉൾപ്പെടുന്ന പൂൾ ബിയിലാണ് ഇന്ത്യ. ജൂലൈ 31ന് ഘാനക്കെതിരെയാണ് ആദ്യ മത്സരം. രണ്ടു തവണ വെള്ളി നേടിയതാണ് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.
ടീം: ഗോൾകീപ്പർമാർ: പി.ആർ. ശ്രീജേഷ്, കൃഷൻ ബഹാദൂർ പതക്, ഡിഫൻഡർമാർ: വരുൺകുമാർ, സുരേന്ദർ കുമാർ, ഹർമൻപ്രീത് സിങ്, അമിത് രോഹിദാസ്, ജുഗ് രാജ് സിങ്, ജർമൻപ്രീത് സിങ്, മിഡ്ഫീൽഡർമാർ: മൻപ്രീത് സിങ്, ഹാർദിക് സിങ്, വിവേക് സാഗർ പ്രസാദ്, ഷാംഷർ സിങ്, ആകാശ്ദീപ് സിങ്, നീലകണ്ഠശർമ, ഫോർവേഡുകൾ: മൻദീപ് സിങ്, ഗുർജന്ത് സിങ്, ലളിത് കുമാർ ഉപാധ്യായ്, അഭിഷേക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.