ന്യുഡൽഹി: മുൻ രാജ്യാന്തര ഹോക്കി റഫറിയും ദേശീയ വനിത താരവുമായ അനുപമ പുഞ്ചിമാൻഡ കോവിഡ് ബാധിച്ച് മരിച്ചു. ബംഗളൂരുവിലായിരുന്നു അന്ത്യം. 40 വയസ്സായിരുന്നു. 2005ൽ ലാറ്റിൻ അമേരിക്കൻ രാജ്യമായ ചിലിയിൽനടന്ന ജൂനിയർ വനിത ലോകകപ്പ്, 2013ലെ ഹീറോ ഹോക്കി വേൾഡ് ലീഗ് (ന്യൂഡൽഹി), വനിത ഏഷ്യാകപ്പ് (ക്വാലാലംപൂർ) തുടങ്ങി നിരവധി രാജ്യാന്തര ഹോക്കി മത്സരങ്ങളിൽ കളി നിയന്ത്രിച്ചിരുന്നു.
ഇന്ത്യയിൽനിന്ന് അന്താരാഷ്ട്ര മത്സരങ്ങളിൽ അംപയറാകുന്ന ആദ്യ വനിതകളിൽ ഒരാളായിരുന്നു.
രാജ്യത്ത് വീണ്ടും ശക്തിയാർജിച്ച കോവിഡ് വ്യാപനത്തിൽ ആശങ്കയായി മരണസംഖ്യ കുത്തനെ ഉയരുന്നതിനിടെയാണ് അനുപമയുടെ മരണം. ഏപ്രിൽ 18ലെ കണക്കുകൾ പ്രകാരം രാജ്യത്ത് 1.77 ലക്ഷത്തിലേറെ പേർ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.