ഭുവനേശ്വർ: പുരുഷ ഹോക്കി ലോക ചാമ്പ്യൻഷിപ്പിന് ഇത്തവണ റൂർക്കലയിലെ ബീർസ മുണ്ട മൈതാനം വേദിയാകുമ്പോൾ ആതിഥേയരായ ടീം ഇന്ത്യ കിരീടം സ്വപ്നം കണ്ടിരുന്നു. പഴയ പ്രതാപത്തിന്റെ സുവർണ സ്മൃതികൾ പുതിയ സംഘത്തിനൊപ്പം തിരിച്ചുപിടിക്കാമെന്ന് ആരാധകരും പ്രതീക്ഷ വെച്ചു. താരതമ്യേന മികച്ച പ്രകടനവുമായി നല്ല തുടക്കമിട്ടിട്ടും ഗോൾശരാശരിയിൽ നേരിട്ട് നോക്കൗട്ട് നഷ്ടമായവർ ക്രോസ്ഓവർ മത്സരത്തിൽ ന്യൂസിലൻഡിനു മുമ്പിൽ വീഴുകയായിരുന്നു. ക്വാർട്ടർ കാണാതെ മടങ്ങിയ ടീം ഒടുവിൽ ദക്ഷിണാഫ്രിക്കയെ 5-2ന് കടന്ന് അർജന്റീനക്കൊപ്പം ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇതാകട്ടെ, ഒരു ആതിഥേയ രാജ്യം കുറിക്കുന്ന ഏറ്റവും മോശം റെക്കോഡാണ്. 2010ൽ ഡൽഹി ആതിഥേയത്വം വഹിച്ചപ്പോൾ ഇന്ത്യ എട്ടാം സ്ഥാനത്തെത്തിയിരുന്നു.
നേരത്തെ, ജപ്പാനെതിരെയെന്ന പോലെ ദക്ഷിണാഫ്രിക്കക്കെതിരെയും മികച്ച പ്രകടനവുമായാണ് ഇന്ത്യ കളി ജയിച്ചത്. അഭിഷേകായിരുന്നു കളിയിലെ ഹീറോ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.