ഹോക്കിയിൽ ഇന്ത്യ സെമി കാണുമോ? 47 വർഷത്തിനു ശേഷം കിരീടം ലക്ഷ്യമിടുന്ന ടീമിനു മുന്നിലെ സാധ്യതകൾ ഇങ്ങനെ

നീണ്ട നാലര പതിറ്റാണ്ടിലേറെ മുമ്പാണ് ഇന്ത്യ ലോകകപ്പ് ഹോക്കിയിൽ കിരീടത്തിൽ മുത്തമിട്ടത്. ഒഡിഷയിലെ ഭുവനേശ്വറിലും റൂർകലയിലുമായി നടക്കുന്ന ലോകകപ്പിൽ പൂൾ മത്സരങ്ങൾ പൂർത്തിയാ​യതോടെ ഗോൾ ശരാശരിയിൽ പിറകിലായി നേരിട്ട് ക്വാർട്ടർ നേടാനാകാതെ പോയ ഇന്ത്യക്ക് മുന്നിൽ ഇനി ക്രോസ് ഓവർ ഘട്ടമാണുള്ളത്. സ്‍പെയിനിനെ രണ്ടു ​ഗോളിനും വെയിൽസിനെ 4-2നും വീഴ്ത്തിയ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഗോൾരഹിത സമനിലയും പിടിച്ചിരുന്നു. മറുവശത്ത്, അഞ്ചു ഗോൾ അധികമടിച്ചാണ് ഇംഗ്ലണ്ട് ഇതേ പോയിന്റുമായി ഗ്രൂപിൽ ഒന്നാമതെത്തിയത്.

ക്രോസ് ഓവർ ഘട്ടത്തിൽ ന്യൂസിലൻഡുമായാണ് ഇന്ത്യക്ക് മത്സരം. പൂൾ സിയിലെ മൂന്നാം സ്ഥാനക്കാരാണ് കിവികൾ. ഈ കളി ​തോറ്റാൽ ഇന്ത്യ പുറത്താകും. ജയിച്ചാൽ പൂൾ ബി ജേതാക്കളാകും ക്വാർട്ടറിൽ എതിരാളികൾ. ന്യൂസിലൻഡിനെതിരെ ഭൂവനേശ്വർ കലിംഗ സ്റ്റേഡിയത്തിൽ നാളെയാണ് ഇന്ത്യക്ക് നിർണായക മത്സരം. 

Tags:    
News Summary - How India Can Qualify For Hockey World Cup Semi-finals: Potential Opponents, Schedule

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.