മുൻ ഇന്ത്യൻ ഹോക്കി താരവും പത്മശ്രീ പുരസ്കാര ജേതാവുമായ ചരൺജിത് സിങ് [92] അന്തരിച്ചു. വാർധക്യ സംബന്ധമായ രോഗങ്ങളെ തുടർന്ന് ഹിമാചൽ പ്രദേശിൽ ചികിത്സയിലായിരുന്നു. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും പ്രശസ്തരായ ഹോക്കി കളിക്കാരിൽ ഒരാളായിരുന്നു ചരൺജിത്ത്. 1964 ലെ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണവും റോം ഒളിമ്പിക്സിൽ വെള്ളിയും നേടിയ ടീമിലെ അംഗമാണ്. അർജുന അവാർഡ് ജേതാവ് കൂടിയാണ് താരം.
ഡെറാഡൂണിലെ കേണൽ ബ്രൗൺ കേംബ്രിഡ്ജ് സ്കൂളിലെയും പഞ്ചാബ് യൂണിവേഴ്സിറ്റിയിലെയും പൂർവ്വ വിദ്യാർഥിയായിരുന്നു. അന്താരാഷ്ട്ര ഹോക്കിയിലെ മികച്ച കരിയറിന് ശേഷം ഷിംലയിലെ ഹിമാചൽ പ്രദേശ് സർവകലാശാലയിൽ ഫിസിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.