ന്യൂഡൽഹി: ഹോക്കി ലോകകപ്പിൽ ഇന്ത്യയുടെ മോശം പ്രകടനത്തിനു പിന്നാലെ കോച്ച് ഗ്രഹാം റീഡ് സ്ഥാനമൊഴിഞ്ഞു. ഇന്ത്യ ആതിഥ്യം വഹിച്ച ലോകകപ്പിൽ ടീമിന് ഒമ്പതാം സ്ഥാനത്തേ എത്താനായുള്ളൂ. ഇതോടെയാണ് 58കാരനായ റീഡ് ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലീപ് ടിർക്കിക്ക് രാജി സമർപ്പിച്ചത്.
അടുത്ത വർഷത്തെ പാരിസ് ഒളിമ്പിക്സ് വരെ കാലാവധിയുണ്ടായിരുന്നു റീഡിന്. കോച്ചിനു പുറമെ അനലിറ്റിക്കൽ കോച്ച് ഗ്രെഗ് ക്ലാർക്ക്, ശാസ്ത്രീയ ഉപദേശകൻ മിച്ചൽ ഡേവിഡ് പെംബർട്ടൺ എന്നിവരും സ്ഥാനമൊഴിഞ്ഞിട്ടുണ്ട്.
2019 ഏപ്രിലിൽ നിയമിതനായ ആസ്ട്രേലിയക്കാരൻ 2021 ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചിരുന്നു. 41 വർഷത്തിനുശേഷം ഒളിമ്പിക്സ് മെഡൽ സ്വന്തമാക്കിയതു കൂടാതെ കോമൺവെൽത്ത് ഗെയിംസ് വെള്ളി, എഫ്.ഐ.എച്ച് സീരീസ് ഫൈനൽ വിജയം, എഫ്.ഐ.എച്ച് ഹോക്കി പ്രോ ലീഗിൽ മൂന്നാം സ്ഥാനം എന്നിവയും റീഡിനു കീഴിൽ ഇന്ത്യയുടെ നേട്ടങ്ങളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.