റൂർക്കേല: ഹോക്കി പ്രോ ലീഗിൽ ഇന്ത്യക്ക് തുടർച്ചയായ നാലാം ജയം. രണ്ടാം പാദത്തിലും ആസ്ട്രേലിയയെ തോൽപിച്ച ആതിഥേയർ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ലീഡ് വർധിപ്പിച്ചു. നിശ്ചിത സമയം 2-2ൽ അവസാനിച്ച കളിയിൽ പെനാൽറ്റി ഷൂട്ടൗട്ടിലെ സഡൻ ഡെത്തിലായിരുന്നു (4-3) ഇന്ത്യയുടെ ജയം. ഷൂട്ടൗട്ടിൽ കിക്കുകൾ രക്ഷപ്പെടുത്തി മലയാളി ഗോൾ കീപ്പർ പി.ആർ. ശ്രീജേഷ് മികച്ച പ്രകടനം പുറത്തെടുത്തു. രണ്ടാം മിനിറ്റിൽത്തന്നെ വിവേക് പ്രസാദ് ഇന്ത്യയെ മുന്നിലെത്തിച്ചിരുന്നു. 37ാം മിനിറ്റിൽ എഫ്രോംസ് സമനില പിടിച്ചു. 47ാം മിനിറ്റിൽ ഇന്ത്യക്കായി സുഖ്ജീത് സിങ് വീണ്ടും സമനില പിടിച്ചെങ്കിലും 52ൽ എഫ്രോംസ് തന്നെ തിരിച്ചടിച്ചു. എട്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇന്ത്യയും (19) സ്പെയിനും (17) ആദ്യ രണ്ട് സ്ഥാനങ്ങളിൽ തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.