ന്യൂഡൽഹി: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിൽ അപരാജിത യാത്രയിൽ കിരീടം ചൂടിയ ഇന്ത്യൻ ടീം അന്താരാഷ്ട്ര റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക് കയറി. 2771.35 പോയന്റുമായാണ് ഹർമൻപ്രീത് സിങ്ങും സംഘവും ഒരു സ്ഥാനം മെച്ചപ്പെടുത്തിയത്. നെതർലൻഡ്സും (3095.90) ബെൽജിയവും (2917.8) ആദ്യ രണ്ടു സ്ഥാനങ്ങളിൽ തുടർന്നു. ഇംഗ്ലണ്ടിനെ (2763.50) പിന്തള്ളിയാണ് ഇന്ത്യ കയറിയത്. 2021ലെ ടോക്യോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയതോടെ മൂന്നാം സ്ഥാനത്തേക്കുയർന്ന ടീം പിന്നീട് പിറകോട്ടുപോയിരുന്നു.
ശനിയാഴ്ച ചെന്നൈയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ മലേഷ്യക്കെതിരെ 1-3ന് പിറകിൽ നിന്നശേഷം ഉജ്ജ്വലമായി തിരിച്ചുവന്നാണ് ആതിഥേയർ 4-3ന് ജയിച്ച് കിരീടമുയർത്തിയത്. 2021ലെ ടൂർണമെന്റിൽ മൂന്നാമതായിരുന്നു ഇന്ത്യ. ഏഷ്യൻ ഗെയിംസ് മെഡലാണ് അടുത്ത ലക്ഷ്യം. ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി റണ്ണറപ്പായ മലേഷ്യ റാങ്കിങ്ങിൽ ഒമ്പതാം സ്ഥാനത്താണ്. ടൂർണമെന്റിൽ കളിച്ച ദക്ഷിണ കൊറിയ 11ഉം പാകിസ്താൻ 16ഉം സ്ഥാനങ്ങളിലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.