മസ്കറ്റ്: വനിതകളുടെ ഹോക്കി പ്രോ ലീഗിൽ അരങ്ങേറ്റം ഗംഭീരമാക്കി ഇന്ത്യ. മസ്കറ്റിലെ സുൽത്താന്‍ ഖാബൂസ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ ഇന്ത്യ 7-1ന് ചൈനയെ തകർത്തു. ശർമിള ദേവിയാണ് കളിയിലെ താരം.
നവ്നീത് കൗർ ആണ് അഞ്ചാം മിനിറ്റിൽ ആദ്യ ഗോൾ നേടിയത്. ആദ്യ ക്വാർട്ടറിൽ തന്നെ നേഹ (12) ഇന്ത്യയുടെ ലീഡുയര്‍ത്തി. 23ാം മിനിറ്റിൽ ഇന്ത്യക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി കോർണർ ചൈനീസ് ഗോൾകീപ്പർ തടുത്തിട്ടു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇന്ത്യ 2-0ന് മുന്നിലായിരുന്നു.
രണ്ടാം പകുതിയിൽ വന്ദന കട്ടാരിയ ഇന്ത്യയ്ക്കായി വീണ്ടും ഗോള്‍ നേടിയെങ്കിലും മൂന്ന് മിനിറ്റുകള്‍ക്കുള്ളിൽ ചൈന ഒരു ഗോള്‍ മടക്കി. ജോങ് മെങ് ലിയാനാണ് ചൈനക്കായി ഗോൾ നേടിയത്.
മത്സരം അവസാന ക്വാര്‍ട്ടറിലേക്ക് കടന്നപ്പോള്‍ ശർമിള ദേവി മിനിറ്റുകളുടെ വ്യത്യാസത്തിൽ ഇരട്ട ഗോളുകള്‍ നേടി. 50ാം മിനിറ്റിൽ ഗുര്‍ജിത് കൗര്‍ ആറാമത്തെ ഗോൾ നേടി പാർട്ടി ആഘോഷിച്ചു. സുശീല ചാനുവാണ് 52ാം മിനിറ്റിൽ പട്ടിക തികച്ചത്. ഇരു ടീമുകളും തമ്മിലുള്ള രണ്ടാം മത്സരം നാളെ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.