ദേ​ശീ​യ അ​ണ്ട​ർ 17 പെ​ൺ​കു​ട്ടി​ക​ളു​ടെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു ഹോ​ക്കി ചാ​മ്പ്യ​ൻ​ഷി​പ്പി​ന് മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന സം​സ്ഥാ​ന യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ജി.​വി. രാ​ജ സ്പോ​ർ​ട്സ് സ്‌​കൂ​ളും തി​രു​വ​ന​ന്ത​പു​രം കോ​ട്ട​ൺ​ഹി​ൽ ജി.​ജി.​എ​ച്ച്.​എ​സ്.​എ​സും ത​മ്മി​ൽ ന​ട​ന്ന ക​ളി​യി​ൽ കോ​ട്ട​ൺ​ഹി​ൽ ടീം ​ഗോ​ൾ നേ​ടു​ന്നു       -ജോ​ൺ​സ​ൻ വി. ​ചി​റ​യ​ത്ത്

ജവഹർലാൽ നെഹ്‌റു ഹോക്കി: സംസ്ഥാന യോഗ്യത മത്സരങ്ങൾ സമാപിച്ചു

ജവഹർലാൽ നെഹ്‌റു ഹോക്കി: സംസ്ഥാന യോഗ്യത മത്സരങ്ങൾ സമാപിച്ചു

തൃ​ശൂ​ർ: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു ഹോ​ക്കി സം​സ്ഥാ​ന യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ൾ​ക്ക് തൃ​ശൂ​രി​ൽ സ​മാ​പ​നം. ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ അ​ണ്ട​ർ 17 പെ​ൺ​കു​ട്ടി​ക​ളു​ടെ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന സം​സ്ഥാ​ന യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളാ​ണ് സ​മാ​പി​ച്ച​ത്. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​െൻറ നേ​തൃ​ത്വ​ത്തി​ൽ തൃ​ശൂ​ർ സെൻറ്​ മേ​രീ​സ് ഗ്രൗ​ണ്ടി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്. അ​ഞ്ച് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ങ്ങ​ളു​ടെ ഫൈ​ന​ൽ റൗ​ണ്ടി​ൽ തി​രു​വ​ന​ന്ത​പു​രം കോ​ട്ട​ൺ​ഹി​ൽ ജി.​ജി.​എ​ച്ച്.​എ​സ്.​എ​സ്, ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് മ​ല​മ്പു​ഴ​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പി​ച്ച്​ ദേ​ശീ​യ മ​ത്സ​ര​ത്തി​നു​ള്ള യോ​ഗ്യ​ത ക​ര​സ്ഥ​മാ​ക്കി.

സ​മാ​പ​നോ​ദ്ഘാ​ട​നം ഡെ​പ്യൂ​ട്ടി മേ​യ​ർ രാ​ജ​ശ്രീ ഗോ​പ​ൻ നി​ർ​വ​ഹി​ച്ചു. ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ എ​ൻ.​വി. രാ​ധി​ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ ടി.​വി. മ​ദ​ന​മോ​ഹ​ന​ൻ മു​ഖ്യാ​തി​ഥി​യാ​യി. തൃ​ശൂ​ർ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ പി.​വി. മ​നോ​ജ് കു​മാ​ർ, ജി​ല്ല സ്പോ​ർ​ട്സ് കോ​ഓ​ഡി​നേ​റ്റ​ർ എ.​എ​സ്. മി​ഥു​ൻ, ജൂ​നി​യ​ർ സൂ​പ്ര​ണ്ട് ഡ​യ​റ​ക്ട​ർ ഓ​ഫ് ജ​ന​റ​ൽ എ​ജു​ക്കേ​ഷ​ൻ പി. ​അ​ലോ​ഷ്യ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.



Tags:    
News Summary - Jawaharlal Nehru Hockey: State qualifiers conclude

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.