സലാല: ജൂനിയര്‍ ഏഷ്യ കപ്പ് ഹോക്കി ടൂർണമെന്റിൽ ഇന്ത്യ സെമി ഫൈനലിൽ കടന്നു. സുല്‍ത്താന്‍ ഖാബൂസ് യൂത്ത് ആൻഡ് കള്‍ച്ചറല്‍ കോംപ്ലക്സില്‍ നടന്ന പൂൾ എയിലെ അവസാന മത്സരത്തിൽ തായ്ലൻഡിനെ 17-0ന് തകർത്താണ് കൗമാരപ്പട അവസാന നാലിലേക്ക് കടന്നുകയറിയത്. ഇന്ത്യക്ക് വേണ്ടി അംഗദ് നാല് ഗോളടിച്ചപ്പോൾ ഉത്തം, എൽ. അമൻദീപ് എന്നിവർ രണ്ടുവീതവും വലകുലുക്കി. റാവത്ത്, അരയിജീത്, വിഷ്ണുകാന്ത്, ധാമി ബോബി, ശാരദാ നന്ദ്, അമൻദീപ്, രോഹിത്, സുനിത്, രജിന്ദെ എന്നിവരാണ് സ്കോർ ചെയ്ത മറ്റു താരങ്ങൾ.
നാല് കളിയിൽ മൂന്ന് ജയവും ഒരു സമനിലയുമടക്കം 10 പോയന്റുമായാണ് ഇന്ത്യൻ കൗമാരപ്പട സെമിയിലേക്ക് മാർച്ച് ചെയ്തിരിക്കുന്നത്. മൂന്ന് കളിയിൽനിന്ന് രണ്ട് ജയവും ഒരു സമനിലയുമായി പാകിസ്താനാണ് രണ്ടാം സ്ഥാനത്ത്. പൂൾ ബിയിൽ മൂന്ന് മത്സരവു വിജയിച്ച് ഒമ്പത് പോയന്റുമായി മലേഷ്യയാണ് ഒന്നാം സ്ഥാനത്ത്. ആറുപോയന്റുള്ള ദക്ഷിണ കൊറിയയാണ് രണ്ടാം സ്ഥാനത്ത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ സെമി ഫൈനലിൽ പ്രവേശിക്കും. മേയ് 31നാണ് സെമി ഫൈനൽ. 23ന് ആരംഭിച്ച ടൂര്‍ണമെന്റില്‍ പത്ത് രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. പുള്‍ ‘എ’യില്‍ ഇന്ത്യ, പാകിസ്താന്, ജപ്പാന്, തായ്ലൻഡ്, ചൈനീസ് തായ്പേയ്, പൂള് ‘ബി’യില്‍ കൊറിയ, മലേഷ്യ , ഒമാന്‍, ബംഗ്ലാദേശ്, ഉസ്ബകിസ്താന്‍ എന്നിങ്ങനെയായിരുന്നു ടീമുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.