ഭുവനേശ്വർ: ജൂനിയർ ഹോക്കി ലോകകപ്പിൽ കിരീടം നിലനിർത്താൻ സ്റ്റിക്കേന്തുന്ന ഇന്ത്യക്ക് ലക്ഷ്യം രണ്ടു പടി മാത്രം അകലെ. വെള്ളിയാഴ്ച നടക്കുന്ന സെമിയിൽ ഇന്ത്യ ജർമനിയെ നേരിടും. ഫ്രാൻസും അർജൻറീനയും തമ്മിലാണ് മറ്റൊരു സെമി.
കഴിഞ്ഞതവണത്തെ ഫൈനലിെൻറ തനിയാവർത്തനമായ ക്വാർട്ടർ ഫൈനലിൽ യൂറോപ്യൻ ചാമ്പ്യൻമാരായ ബെൽജിയത്തെ 1-0ത്തിന് കീഴടക്കിയാണ് ഇന്ത്യ സെമിയിലെത്തിയത്. ജർമനിയാവട്ടെ സ്പെയിനുമായി 2-2നു തുല്യത പാലിച്ച ശേഷം ഷൂട്ടൗട്ടിൽ സെമിയുറപ്പിക്കുകയായിരുന്നു.
പ്രതിരോധത്തിൽ തകർപ്പൻ പ്രകടനവുമായാണ് ഇന്ത്യ ബെൽജിയത്തെ മറികടന്നത്. യഷ്ദീപ് സിങ്, സഞ്ജയ് കുമാർ, ശർദാനന്ദ് തിവാരി എന്നിവരടങ്ങിയ പ്രതിരോധവും ഗോൾവലക്കുമുന്നിൽ മാറിമാറിനിന്ന പ്രശാന്ത് ചൗഹാൻ, പവൻ കുമാർ എന്നിവരുടെ കീപ്പിങ്ങുമാണ് ഇന്ത്യക്ക് കരുത്തായത്. പെനാൽറ്റി കോർണറിൽ മനോഹരമായ വേരിയേഷനുമായി തിവാരിയുടെ ഗോൾ കൂടിയായതോടെ ഇന്ത്യ ജയം പിടിച്ചെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.