ജൂനിയർ ലോകകപ്പ് ഹോക്കി: നെതർലൻഡ്സിനെ വീഴ്ത്തി ഇന്ത്യ സെമിയിൽ

ക്വാലാലംപുർ: ആവേശം നിറഞ്ഞ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ കരുത്തരായ നെതർലൻഡ്സിനെ 4-3ന് വീഴ്ത്തി ഇന്ത്യ ജൂനിയർ ലോകകപ്പ് ഹോക്കി സെമി ഫൈനലിൽ കടന്നു. ആദ്യ പകുതിയിൽ രണ്ട് ഗോൾ പിറകിൽനിന്ന ശേഷമാണ് ഇന്ത്യ തിരിച്ചുവന്ന് ജയം സ്വന്തമാക്കിയത്. വ്യാഴാഴ്ച സെമിയിൽ ജർമനിയെ നേരിടും.

അഞ്ചാം മിനിറ്റിൽ ടിമോ ബോയേഴ്സും 16ൽ പെപിജൻ വാൻഡെർ ഹെയ്ദിയെനും പെനാൽറ്റി കോർണറുകൾ ഗോളിലേക്ക് പരിവർത്തനം ചെയ്തതോടെ ഡച്ചുകാർക്ക് 0-2 ലീഡ്. രണ്ടാം പകുതിയിൽ ഇന്ത്യ ആക്രമണവീര്യം പുറത്തെടുത്തു. 34ാം മിനിറ്റിൽ അർജുൻ ലാലാഗെ അക്കൗണ്ട് തുറന്നു. തൊട്ടടുത്ത മിനിറ്റിൽ ലഭിച്ച പെനാൽറ്റി സ്ട്രോക്കിൽ അരൈജീത് സിങ് ഹുൻഡാലിന് പിഴച്ചില്ല (2-2).

44ാം മിനിറ്റിൽ ഒളീവിയർ ഹോർട്ടെൻസിയസ് പെനാൽറ്റി കോർണർ വഴി സ്കോർ ചെയ്തതോടെ നെതർലൻഡ്സിന് വീണ്ടും ലീഡ് (2-3). 52ൽ സൗരഭ് കുഷ്വാഹയുടെ വക ഇന്ത്യയുടെ സമനില ഗോൾ. 57ാം മിനിറ്റിൽ പെനാൽറ്റി കോർണറിൽ നിന്ന് ക്യാപ്റ്റൻ ഉത്തങ് സിങ് വിജയഗോളും നേടി.

Tags:    
News Summary - Junior World Cup 2023: India beats Netherlands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.