ഹാട്രിക്കുകളുടെ സ്വന്തം ദിനം- ഹോക്കി ലോകകപ്പിൽ വെള്ളിയാഴ്ച പിറന്നത് അഞ്ചു ഹാട്രിക്ക്

ഒഡിഷയിൽ നടക്കുന്ന ലോക പുരുഷ ഹോക്കി ചാമ്പ്യൻഷിപ്പിൽ വെള്ളിയാഴ്ച അപൂർവ റെക്കോഡാണ് പിറന്നത്. അവസാന പൂൾ മത്സരങ്ങൾ നാലെണ്ണം നടന്നപ്പോൾ അഞ്ചു ഹാട്രിക്കുകളും കുറിക്കപ്പെട്ടു. ആസ്ട്രേലിയക്കായി ​േബ്ലക് ഗോവേഴ്സ്, ഫ്രഞ്ച് താരം വിക്ടർ ഷാർലെ, അർജന്റീനയുടെ നികൊളാസ് ഡെല്ല ടോറെ, ബെൽജിയത്തിന്റെ ​ടോം ബൂൺ എന്നിവരായിരുന്നു മൂന്നുവട്ടം വല കുലുക്കിയത്.

റെക്കോഡ് ഗോൾവേട്ട കണ്ട ദിനത്തിൽ നാലു കളികളിലായി പിറന്നത് 38 ഗോളുകൾ- ഒരു കളിയിലെ ശരാശരി 9.5 ഗോളുകൾ. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ കളിയിൽ കംഗാരുക്കൾ ജയിച്ചുകയറിയത് 9-2നായിരുന്നു. അർജന്റീന- ഫ്രാൻസ് ആവേശപ്പോര് സമനിലയായെങ്കിലും ഇരുവശത്തും ഗോളൊഴുകി. സ്കോർ 5-5. ജപ്പാനെ 7-1ന് വീഴ്ത്തി ബെൽജിയം ഗ്രൂപ് ചാമ്പ്യന്മാരായപ്പോൾ ജർമനി- കൊറിയ മത്സരത്തിൽ 7-2 ആയിരുന്നു ഫലം.

എ, ബി ഗ്രൂപ് ചാമ്പ്യന്മാരായി ആസ്ട്രേലിയ, ബെൽജിയം ടീമുകൾ ക്വാർട്ടറിലേക്ക് നേരിട്ട് യോഗ്യത നേടിയപ്പോൾ തൊട്ടുപിറകിലെത്തിയ അർജന്റീന, ഫ്രാൻസ്, ജർമനി, കൊറിയ ടീമുകൾ ക്രോസ് ഓവർ റൗണ്ട് കളിക്കും. 

Tags:    
News Summary - Men's Hockey WC: Five Hat-Tricks On Final Day Of Pool Play As Australia, Belgium Seal QFs Spots

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.