ന്യൂഡൽഹി: ഇന്ത്യൻ ഹോക്കിയുടെ സുവർണ തലമുറയുടെ ഭാഗമായിരുന്ന കേശവ് ദത്ത് (95) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊൽക്കത്ത സന്തോഷ്പൂരിലെ വീട്ടിലായിരുന്നു മരണം.
രണ്ട് ഒളിമ്പിക് സ്വർണം കരസ്ഥമാക്കിയ താരമാണ് ദത്ത്. 1948ലെ ലണ്ടൻ ഒളമ്പിക്സിൽ ബ്രിട്ടനെ 4-0ത്തിന് തകർത്ത് സ്വർണം നേടുേമ്പാഴും 1952ലെ ഹെൽസിങ്കി ഒളിമ്പിക്സിൽ നെതർലൻഡ്സിനെ 6-1ന് തരിപ്പണമാക്കി സ്വർണം സ്വന്തമാക്കുേമ്പാഴും ദത്ത് ടീമിലുണ്ടായിരുന്നു.
ഹാഫ് ബാക്കായിരുന്നു ദത്തിെൻറ പൊസിഷൻ. ലണ്ടൻ ഒളിമ്പിക്സിനുമുമ്പ് ഇതിഹാസതാരം ധ്യാൻചന്ദിെൻറ നേതൃത്വത്തിൽ ഈസ്റ്റ് ആഫ്രിക്കയിൽ പര്യടനം നടത്തിയ ടീമിൽ ദത്ത് അംഗമായിരുന്നു.
മികച്ച ബാഡ്മിൻറൺ കളിക്കാരനും അറിയപ്പെടുന്ന ടീ ടേസ്റ്ററും കൂടിയായിരുന്നു ദത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.