രാഹുൽ ദ്രാവിഡിന്‍റെ പാത പിന്തുടരുമെന്ന് പി.ആർ.ശ്രീജേഷ്

ന്യൂഡൽഹി : ഇന്ത്യൻ ഹോക്കി ടീം മുൻ ക്യാപ്റ്റനും പാരിസ് ഒളിമ്പിക്സിലെ സൂപ്പർ താരവുമായ പി.ആർ ശ്രീജേഷ് ഇന്ത്യൻ ജൂനിയർ ഹോക്കി ടീം പരിശീലകനാവാൻ ഒരുങ്ങുന്നു.പാരിസ് ഒളിമ്പിക്സിൽ വെങ്കലം നേടിയതിന് ശേഷം താരം അന്താരാഷ്ട്ര ഹോക്കിയിൽ നിന്നും വിരമിച്ചിരുന്നു.പരിശീലകനെന്ന നിലയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് കോച്ച് രാഹുൽ ദ്രാവിഡിന്‍റെ പാതപിന്തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് പിആർ ശ്രീജേഷ് പറഞ്ഞു.

"ഞാൻ ആഗ്രഹിച്ചത് ജൂനിയർമാരിൽ നിന്ന് തുടങ്ങുക എന്നതാണ്, രാഹുൽ ദ്രാവിഡ് അതിന് ഒരു ഉദാഹരണമാണ്.ഒരുപാട് കളിക്കാരെ പരിശീലിപ്പിക്കുകയും അവരെ സീനിയർ ടീമിലേക്ക് എത്തിക്കുകയും ചെയ്യണം.

2025 ൽ ജൂനിയർ ലോകകപ്പുണ്ട്, രണ്ട് വർഷത്തിനുള്ളിൽ സീനിയർ ടീം ലോകകപ്പ് കളിക്കും. അതിനാൽ 2028-ൽ എനിക്ക് 20 അല്ലെങ്കിൽ 40 കളിക്കാരെ സൃഷ്ടിക്കാൻ കഴിയും. 2029-ൽ എനിക്ക് സീനിയർ ടീമിൽ 15-20 കളിക്കാരെ ഉൾപ്പെടുത്താം. 2036-ൽ ഒളിമ്പിക് ഗെയിംസിന് ഇന്ത്യ ആതിഥേയത്വം വഹിക്കുകയാണെങ്കിൽ, ഇന്ത്യയുടെ പരിശീലകനാകാൻ ഞാൻ ആഗ്രഹിക്കുന്നു" എന്ന് അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - PR Sreejesh comment on junior Hockey team coach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.