ലോകകപ്പ് ഹോക്കി: ഇന്ത്യ ചാമ്പ്യന്മാരായാൽ ഓരോ കളിക്കാരനും ഒരു കോടി വാഗ്ദാനവുമായി ഒഡിഷ മുഖ്യമന്ത്രി

ഒഡിഷയിലെ ബീർസ മുണ്ട ഹോക്കി മൈതാനത്ത് നടക്കുന്ന ലോകകപ്പ് ഹോക്കിയിൽ ആതിഥേയരായ ഇന്ത്യ ചാമ്പ്യന്മാരായാൽ ടീമിലെ ഓരോ താരത്തിനും ഒരു കോടി രൂപ വീതം പാരിതോഷികം നൽകുമെന്ന് മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ വാഗ്ദാനം. റുർകലയിൽ പുതുതായി പൂർത്തിയാക്കിയ സ്റ്റേഡിയം കോംപ്ലക്സ് സന്ദർശിച്ച ശേഷമായിരുന്നു പ്രഖ്യാപനം. ഒമ്പതു മാ​സം മാത്രമെടുത്താണ് ലോകോത്തര നിലവാരമുള്ള തൈാന സമുച്ചയം പൂർത്തിയാക്കിയത്.

ലോകകപ്പിന് എത്തുന്ന എല്ലാ ടീമുകൾക്കും താമസമടക്കം സൗകര്യങ്ങളോടെ 225 മുറികൾ സജ്ജമാക്കിയിട്ടുണ്ട്.

മൈതാനത്തെത്തിയ മുഖ്യമന്ത്രി ഇവിടെയുണ്ടായിരുന്ന ദേശീയ ടീം അംഗങ്ങളുമായി ആശയവിനിമയം നടത്തി.

ലോകകപ്പിനെത്തുന്ന താരങ്ങൾക്ക് ഏറ്റവും മികച്ച സേവനമൊരുക്കാൻ താജ് ഗ്രൂപുമായി കരാറിലെത്തിയിട്ടുണ്ട്. 

Tags:    
News Summary - "Rs 1 Crore Reward For Each Player If India Win Hockey World Cup": Naveen Patnaik

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.