റായ്ബറേലി (യു.പി) : എം.സി.എഫ് റായ്ബറേലി സ്റ്റേഡിയത്തിന് ചരിത്ര മുഹൂർത്തം. ഇന്ത്യൻ വനിത ഹോക്കി ടീം മുൻ നായിക റാണി രാംപാലിന്റെ പേരിലാണ് സ്റ്റേഡിയം ഇനി അറിയപ്പെടുക. റാണി ഗേൾസ് ഹോക്കി ടർഫ് എന്ന് ഇതിനെ പുനർനാമകരണം ചെയ്തു.
കായിക ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്റ്റേഡിയത്തിന് വനിത ഹോക്കി താരത്തിന്റെ പേരിടുന്നത്. ഹോക്കിയിൽ താൻ നൽകിയ സംഭാവനകൾ പരിഗണിച്ച് സ്റ്റേഡിയത്തിന് പേരിട്ടത് വാക്കുകൾക്കതീതമായ വികാരമുണ്ടാക്കുന്നതായി റാണി പറഞ്ഞു. 28കാരിയായ താരം രാജ്യാന്തര ജഴ്സിയിൽ 250ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
ടോക്യോ ഒളിമ്പിക്സിനുശേഷം പരിക്ക് വേട്ടയാടിയതിനാൽ ലോകകപ്പും കോമൺവെൽത്ത് ഗെയിംസും നഷ്ടമായെങ്കിലും ഹോക്കി പ്രോ ലീഗിലൂടെ കളത്തിൽ തിരിച്ചെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.