ഭുവനേശ്വർ: പുരുഷ ലോകകപ്പ് ഹോക്കിയിൽ ക്വാർട്ടർ ഫൈനലിലേക്ക് കുതിക്കാൻ ഇന്ത്യക്ക് ഇന്ന് ക്രോസ് ഓവർ കടമ്പ മറികടക്കണം. പൂൾ ഡിയിൽ രണ്ടാം സ്ഥാനത്തായതിനാൽ ന്യൂസിലൻഡിനെതിരായ ഇന്നത്തെ മത്സരം ജയിച്ചാൽ മാത്രമേ ആതിഥേയർക്ക് സെമിയിലെത്താനാകൂ. ലോകറാങ്കിങ്ങിൽ ആറാം സ്ഥാനമാണ് ന്യൂസിലൻഡിന്. ഇന്ത്യക്ക് ആറാം സ്ഥാനവും. പൂൾ സിയിൽ മൂന്നാം സ്ഥാനക്കാരായാണ് ന്യൂസിലൻഡ് ക്രോസ്ഓവർ മത്സരത്തിനെത്തുന്നത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ പരിക്കേറ്റ മിഡ്ഫീൽഡർ ഹാർദിക് സിങ്ങിന്റെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാണ്. ഹാർദികിന് പകരം രാജ്കുമാർ പാൽ ഇറങ്ങും.
മുന്നേറ്റനിരക്ക് മൂർച്ച കുറഞ്ഞതും തലവേദനയാണ്. ഈ മത്സരം ജയിച്ചാലും ക്വാർട്ടറിൽ നിലവിലെ ജേതാക്കളായ ബെൽജിയമാണ് എതിരാളികൾ. ദുർബലരായ വെയ്ൽസിനെതിരെ നാല് ഗോൾ മാത്രമാണ് ഇന്ത്യക്ക് നേടാനായത്. രണ്ടു ഗോൾ വഴങ്ങിയതും ടീമിന് ക്ഷീണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.