ന്യൂഡല്‍ഹി: കായിക താരങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളുടെ ഭാഗമായി ഗുസ്തിതാരം വിനേഷ് ഫോഗട്ടിന് ഹരിയാണ സര്‍ക്കാര്‍ വക മൂന്ന് അവസരങ്ങൾ. നാലു കോടി രൂപയുടെ ക്യാഷ് പ്രൈസ്, ഹരിയാണ ഷഹരി വികാസ് പ്രധികരൺ പദ്ധതിക്ക് കീഴില്ഭൂമി, ഗ്രൂപ്പ് എ സര്‍ക്കാര്‍ ജോലി എന്നിവയില്‍ ഏതെങ്കിലും ഒന്ന് വിനേഷിന് തിരഞ്ഞെടുക്കാമെന്ന് മുഖ്യമന്ത്രി നയാബ് സിങ് സെയ്നിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന ഹരിയാണ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ കായിക നയം അനുസരിച്ച് ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവിന് നല്കുന്ന ആനുകൂല്യമാണ് ഈ മൂന്നും. ഇതില്‍ ഏതെങ്കിലും ഒന്നാണ് വിനേഷ് ഫോഗട്ടിന് തിരഞ്ഞെടുക്കാന്‍ കഴിയുക. പാരീസ് ഒളിമ്പിക്സില്‍ ഗുസ്തി 50 കിലോ വിഭാഗത്തില്‍ മത്സരിച്ച് ഫൈനലിലെത്തിയ വിനേഷ് ഭാരപരിശോധനയില്‍ 100 ഗ്രാം അധികം തൂക്കം വന്നതിനെത്തുടര്‍ന്ന് അയോഗ്യയാക്കപ്പെട്ടിരുന്നു.
ജുലാനയിലെ കോൺഗ്രസ് എംഎല്‍എ കൂടിയായ വിനേഷ് സർക്കാർ നീക്കത്തോട് പ്രതികരിച്ചിട്ടില്ല.
വിനേഷിന്റെ ആവശ്യം വിഷയം ഒരു പ്രത്യേകമായി പരിഗണിച്ച് കായിക നയത്തിന് കീഴിലുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിനായി തീരുമാനിച്ചതായി ഹരിയാണ മുഖ്യമന്ത്രി നയാബ് സെയ്നി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.