ഗംഭീറും യുവരാജും മടങ്ങിവരാന്‍ സാധ്യത

ഗംഭീറും യുവരാജും മടങ്ങിവരാന്‍ സാധ്യത

ന്യൂഡല്‍ഹി: ഇടവേളക്കുശേഷം ഗൗതം ഗംഭീറും യുവരാജ് സിങ്ങും ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരാന്‍ സാധ്യത. ബി.സി.സി.ഐയുടെ നിര്‍ദേശപ്രകാരം ഇരുവരും നാഷനല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന ഫിറ്റ്നസ് ടെസ്റ്റില്‍ പങ്കെടുത്തു. ഓപണര്‍ ലോകേശ് രാഹുലിന് തുടക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഗംഭീറിനെ പരിഗണിച്ചതെന്നാണ് അറിയുന്നത്. യുവരാജ് ഏകദിന ടീമിലേക്ക് എത്താനാണ് സാധ്യത.

ഇന്ത്യയില്‍ ആദ്യമായി ഡേ-നൈറ്റ് ടെസ്റ്റ് മത്സരം നടന്ന ദുലീപ് ട്രോഫിയില്‍ ഇന്ത്യ ബ്ളൂസിനെ വിജയത്തിലേക്കത്തെിച്ച തകര്‍പ്പന്‍ പ്രകടനമാണ് ഗംഭീറിന്‍െറ മടങ്ങിവരവിന് സാധ്യതയേറ്റുന്നത്. അതേസമയം, യുവരാജ് മിക്കവാറും ഏകദിന ടീമില്‍ തിരിച്ചത്തെിയേക്കുമെന്നാണ് കരുതുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.