ഹൈദരാബാദ്: സിക്സറും ബൗണ്ടറിയും അകമ്പടിയാക്കി യുവരാജ് സിങ്ങിെൻറ വെടിക്കെട്ട് ഫിഫ്റ്റി. ചാമ്പ്യന്മാർക്കൊത്ത പകിട്ടുമായി ഹൈദരാബാദ് സൺറൈസേഴ്സിെൻറ 35 റൺസ് ജയം. ഇന്ത്യൻ പ്രീമിയർ ലീഗ് പത്താം സീസണിന് ഹൈദരാബാദിൽ ആശിച്ചപോലെ തന്നെ തുടക്കം. ആദ്യം ബാറ്റുചെയ്ത സൺറൈസേഴ്സ് നാലു വിക്കറ്റ് നഷ്ടത്തിൽ പടുത്തുയർത്തിയ 207റൺസിന് മുറപടി ബാറ്റ് വീശിയ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് 19.4 ഒാവറിൽ 172 റൺസിന് പുറത്തായി.
യുവരാജ് സിങ്ങും (27 പന്തിൽ 62), മോയ്സസ് ഹെൻറിക്വസും (37 പന്തിൽ 52) നേടിയ തകർപ്പൻ അർധ സെഞ്ച്വറികളുടെയും ശിഖർ ധവാെൻറ (31 പന്തിൽ 40) വെടിക്കെട്ടിെൻറയും മികവിലായിരുന്നു ഹൈദരാബാദ് ആദ്യ പോരാട്ടംതന്നെ 200 കടത്തിയത്. ബാംഗ്ലൂരിനായി ക്രിസ് ഗെയ്ലും (21 പന്തിൽ 32), ട്രാവിസ് ഹെഡും (22പന്തിൽ 30), കേദാർ ജാദവും (16 പന്തിൽ 31) പൊരുതിയെങ്കിലും കൂറ്റൻ ലക്ഷ്യം മറികടക്കാനായില്ല. ഹൈദരാബാദിനായി ആശിഷ് നെഹ്റ, ഭുവനേശ്വർ കുമാർ, റാഷിദ് ഖാൻ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ആദരമേറ്റുവാങ്ങി ‘ഫാബുലസ് ഫോർ’
ഹൈദരാബാദ്: രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടനചടങ്ങിൽ മുൻ ഇന്ത്യൻ താരങ്ങളായ സചിൻ ടെണ്ടുൽകർ, സൗരവ് ഗാംഗുലി, വീരേന്ദർ സെവാഗ്, വി.വി.എസ്. ലക്ഷ്മൺ എന്നിവരെ ബി.സി.സി.െഎ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.