ന്യൂഡൽഹി: ബി.സി.സി.െഎയുടെ ചാമ്പ്യൻസ് ട്രോഫി ബഹിഷ്കരണ ഭീഷണിക്ക് കടിഞ്ഞാണിട്ട് സുപ്രീംകോടതി നിയോഗിച്ച ഭരണസമിതി.
തങ്ങളുടെ അനുമതിയില്ലാതെ െഎ.സി.സിയുമായി ആശയവിനിമയം നടത്തുകയോ തീരുമാനമെടുക്കുകയോ ചെയ്യരുതെന്നാവശ്യപ്പെട്ട് സമിതി ബോർഡിെൻറ താൽക്കാലിക അധ്യക്ഷൻ സി.കെ. ഖന്ന, സെക്രട്ടറി അമിതാഭ് ചൗധരി, സി.ഇ.ഒ രാഹുൽ ജൊഹ്റി എന്നിവർക്ക് കത്തയച്ചു. ചാമ്പ്യൻസ് ട്രോഫിയിൽനിന്ന് പിൻവാങ്ങുന്നത് ഇന്ത്യക്കും ക്രിക്കറ്റിനും ഗുണകരമല്ലെന്ന് സമിതി അധ്യക്ഷൻ വിനോദ് റായിയും അംഗം രാമചന്ദ്ര ഗുഹയും വ്യക്തമാക്കി. അതേസമയം, പിൻവാങ്ങാനാണ് തീരുമാനമെങ്കിൽ ബി.സി.സി.െഎയുടെ 30 അംഗ സമ്പൂർണ ജനറൽ ബോഡിയുടെ ഏകപക്ഷീയ അംഗീകാരം വേണം. അംഗീകാരം ലഭിച്ചാൽ തന്നെ ഭരണസമിതി സുപ്രീംകോടതിയുടെ ഉപദേശം തേടണമെന്നും റായ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.