ബംഗളൂരു: മലയാളിയായ ദേശീയ ഫുട്ബാൾ താരം ആഷിഖ് കുരുണിയൻ ഇനി ബംഗളൂരു എഫ്.സി ജഴ്സി യിൽ. പുണെ സിറ്റി താരമായിരുന്ന 22കാരൻ നാലു വർഷത്തെ കരാറിലാണ് ബംഗളൂരു എഫ്.സിയുമായി ഒപ്പുവെച്ചത്. ‘ബംഗളൂരു എഫ്.സിയിലെത്തിയതിൽ സന്തോഷമുണ്ട്. രാജ്യത്തെ ഏത് ഫുട്ബാളറുടെയും ആഗ്രഹമാണ് ഇൗ ടീമിൽ കളിക്കുകയെന്നത്. ഇൗ വെല്ലുവിളി ഏറ്റെടുക്കാൻ കെൽപുണ്ടെന്ന ആത്മവിശ്വാസം എനിക്കുണ്ട്’ -ആഷിഖ് പറഞ്ഞു. പുണെ സിറ്റിക്കായി െഎ.എസ്.എല്ലിൽ 26 കളികളും ദേശീയ ടീമിൽ 12 മത്സരങ്ങളും കളിച്ചിട്ടുണ്ട് വിംഗറായും സ്ട്രൈക്കറായും തിളങ്ങുന്ന ഇൗ മലപ്പുറം സ്വദേശി.
പുണെ എഫ്.സി ഇനിയില്ല; പകരം ഹൈദരാബാദ് എഫ്.സി ഹൈദരാബാദ്: സാമ്പത്തിക പ്രതിസന്ധിയിലായ പുണെ എഫ്.സി ഇനി െഎ.എസ്.എല്ലിലില്ല. പകരം മുൻ കേരള ബ്ലാസ്റ്റേഴ്സ് സി.ഇ.ഒ വരുൺ ത്രിപുരനേനിയുടെയും വിജയ് മദ്ദൂരിയുടെയും നേതൃത്വത്തിൽ ഹൈദരാബാദ് എഫ്.സി കളിക്കും. ഗച്ചിബൗളി സ്റ്റേഡിയമായിരിക്കും ഹോം ഗ്രൗണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.