ലണ്ടൻ: ഗാലറിയിൽ കാണികൾക്ക് വിലക്കേർപ്പെടുത്തിയപ്പോൾ കളികാണാൻ പുതുവഴിയുമായി ഇംഗ്ലീഷുകാർ. സ്വന്തം കാറിലിരുന്ന് പ്രീമിയർ ലീഗ് മത്സരങ്ങൾ കൂറ്റൻ സ്ക്രീനിൽ കാണാൻ ‘ഡ്രൈവ് ഇൻ ഫുട്ബാൾ’ പ്രദർശനമാണ് വിവിധ ഫാൻ ഗ്രൂപ്പുകൾ ഒരുക്കുന്നത്. മാഞ്ചസ്റ്റർ, ബെർമിങ്ഹാം, ലണ്ടൻ, ബ്രൈറ്റൺ തുടങ്ങിയ നഗരങ്ങളിൽ ജൂൺ 30 മുതൽ ഇങ്ങനെ കളി കാണാം.
പ്രവേശന ടിക്കറ്റിന് 10 പൗണ്ട് (962 രൂപ) വില. വിശാലമായ പാർക്കിങ് ഏരിയയിൽ നിർത്തിയിടുന്ന കാറിൽ കളിയുടെ കമൻററി ലഭിക്കും. കാഴ്ച മുന്നിലുള്ള ബിഗ് സ്ക്രീനിൽ. ഗാലറിയിൽ ഇരുന്ന് കളികാണുന്ന അനുഭവംതന്നെ സംഘാടകരായ ‘4 ദി ഫാൻസ്’ ഉറപ്പുനൽകുന്നു. സാമൂഹിക അകലം പാലിച്ച് കളി കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.