പാരിസ്: കഴിഞ്ഞതെല്ലാം മറക്കാനുള്ള വഴിയായി ഇറ്റലിക്കും സ്പെയിനിനും യൂറോ കപ്പ് 202 0 യോഗ്യത അരികെ. ഗ്രൂപ് റൗണ്ടിലെ അഞ്ചാം അങ്കത്തിലും ജയം ആവർത്തിച്ച മുൻ ചാമ്പ്യന്മാർ ഫുൾ മാർക്കോടെ ഒന്നാമതു തന്നെ. ‘എഫിൽ’ റുേമനിയൻ വെല്ലുവിളിയെ ടീം ഒത്തിണക്കത്തോടെ മറികടന്നായിരുന്നു സ്പെയിനിെൻറ വിജയം. സെർജിയോ റാമോസ് പെനാൽറ്റിയിലൂടെ ആദ്യ പകുതിയിൽ നൽകിയ ലീഡ്, രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിൽ പാകോ അൽകാസർ (47) രണ്ടായി ഉയർത്തി.
59ാം മിനിറ്റിലെ മറുപടി ഗോളുമായി റുേമനിയ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും സ്പാനിഷ് വിജയദാഹത്തെ തടയാനായില്ല. ഗ്രൂപ്പിൽ രണ്ടാമതുള്ള സ്വീഡനേക്കാൾ (10) അഞ്ച് പോയൻറ് ലീഡിൽ സ്പെയിൻ യോഗ്യത ഉറപ്പിച്ച മട്ടിലാണ്. മറ്റൊരു കളിയിൽ സ്വീഡൻ 5-0ത്തിന് ഫറോ െഎലൻഡിനെ വീഴ്ത്തി.
ഗ്രൂപ് ‘ജെ’യിൽ ഇറ്റലി അർമീനിയയെ 3-1ന് വീഴ്ത്തിയാണ് അഞ്ചാം ജയം നേടിയത്. ആന്ദ്രെ ബലോട്ട രണ്ടും, ലോറൻസോ പെല്ലഗ്രിനി ഒന്നും ഗോളുകൾ നേടി. 15 പോയൻറുമായി ഇറ്റലി ഒന്നാമതും 12 പോയൻറുമായി ഫിൻലൻഡ് രണ്ടാമതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.