ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ എവർട്ടൻ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പണമൊഴുക്കി താരങ്ങളെ വലവീശിപ്പിടിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. സണ്ടർലൻഡിെൻറ ഗോളി ജോർഡൻ പിക്ഫോഡിനെ റെക്കോഡ് തുകക്ക് എവർട്ടൻ ടീമിലേക്കെത്തിച്ചുകഴിഞ്ഞു. 38 മില്യൺ ഡോളറിനാണ് (ഏകദേശം 244 കോടി) ഇംഗ്ലീഷ് േഗാളിയെ എവർട്ടൻ വാങ്ങിയത്.
ഇതോടെ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും മൂല്യമുള്ള ഗോൾകീപ്പറായി പിക്ഫോഡ് മാറി. ഇറ്റാലിയൻ ക്ലബായ പർമയിൽ നിന്ന് 53 മില്യൺ യൂറോക്ക് (ഏകദേശം 381 കോടി) യുവൻറസ് വാങ്ങിയ ജിയാൻലൂയിജി ബഫൺ, ബെൻഫികയിൽനിന്ന് 40 മില്യൺ യൂറോക്ക് (288 കോടി) മാഞ്ചസ്റ്റർ സിറ്റി വാങ്ങിയ എഡേഴ്സൺ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.