ഇന്ത്യക്ക്​ ഏഷ്യ കപ്പ്​ ഫുട്​ബാൾ യോഗ്യത

ബംഗളൂരു: ആറു വർഷങ്ങൾക്ക്​ ശേഷം ഇന്ത്യ വീണ്ടും ഏഷ്യകപ്പിന്​. യോഗ്യത ഒരു ജയം മാത്രമകലെയായിരുന്ന ഇന്ത്യ, മക്കാവുവിനെ 4^1ന്​ തകർത്തുവിട്ടാണ്​ വൻകര പോരാട്ടത്തിന്​ ​ടിക്കറ്റുറപ്പിച്ചത്​​. മൂന്നാം റൗണ്ട്​ യോഗ്യത മത്സരങ്ങളിൽ ഗ്രൂപ്​ ‘എ’യിലുള്ള ​േഛത്രിയും സംഘവും, നേരത്തെ മ്യാന്മർ, കിർഗിസ്​താൻ, മക്കാവു (എവേ) എന്നിവരെ തോൽപിച്ചിരുന്നു. രണ്ടുമത്സരങ്ങൾ ബാക്കിയിരിക്കെയാണ്​ ഇന്ത്യയുടെ കുതിപ്പ്​​. 

ആവേശംനിറഞ്ഞ പോരാട്ടത്തിൽ എവേ മത്സരമെന്ന​ യാതൊരു ആവലാതികളുമില്ലാതെയാണ്​ മക്കാവു കളിതുടങ്ങിയത്​. ഭീതിവിതച്ച്​ ഇന്ത്യൻ ഗോൾമുഖത്ത്​ വട്ടമിട്ട്​പറന്ന മക്കാവുവിനെ കൗണ്ടർ അറ്റാക്കിൽ റോവ്​ലിൻ ബോർജസിലൂടെയാണ്​ ഇന്ത്യ​ ആദ്യം ഞെട്ടിച്ചത്​. ​എന്നാൽ ഇന്ത്യയുടെ ആഹ്ലാദം നീണ്ടുനിന്നില്ല. 37ാം മിനിറ്റിൽ മകാവു നികോളസ്​ ​ട​റാവോയിലൂടെ സമനില പിടിച്ചു.

രണ്ടാം പകുതിയിൽ ഇന്ത്യ ആക്രമണം കനപ്പിച്ചു. ഒടുവിൽ നായകൻ സുനിൽ ​ഛേത്രി തന്നെ മനോഹര ഗോളിലൂടെ ഇന്ത്യയെ മുന്നിലെത്തിച്ചു. 70ാം മിനിറ്റിൽ സെൽഫ്​ ഗോളിൽ ഇന്ത്യ 3^1ന്​ മുന്നിലെത്തി. ഒടുവിൽ കളിതീരാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോൾ ജെജെയും ഗോൾ നേടി ഇന്ത്യ ഏഷ്യകപ്പിലേക്കുള്ള കുതിപ്പ്​ വർണാഭമാക്കി.ഇതു നാലാം തവണയാണ്​ ഇന്ത്യ ഏഷ്യ കപ്പിന്​ യോഗ്യത നേടുന്നത്​. 1964ൽ റണ്ണേഴ്​സ്​ അപ്പായതാണ്​ മികച്ച പ്രക​ടനം.

Tags:    
News Summary - India Qualify for asia cup-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.