ഇന്ത്യക്ക് ഏഷ്യ കപ്പ് ഫുട്ബാൾ യോഗ്യത
text_fieldsബംഗളൂരു: ആറു വർഷങ്ങൾക്ക് ശേഷം ഇന്ത്യ വീണ്ടും ഏഷ്യകപ്പിന്. യോഗ്യത ഒരു ജയം മാത്രമകലെയായിരുന്ന ഇന്ത്യ, മക്കാവുവിനെ 4^1ന് തകർത്തുവിട്ടാണ് വൻകര പോരാട്ടത്തിന് ടിക്കറ്റുറപ്പിച്ചത്. മൂന്നാം റൗണ്ട് യോഗ്യത മത്സരങ്ങളിൽ ഗ്രൂപ് ‘എ’യിലുള്ള േഛത്രിയും സംഘവും, നേരത്തെ മ്യാന്മർ, കിർഗിസ്താൻ, മക്കാവു (എവേ) എന്നിവരെ തോൽപിച്ചിരുന്നു. രണ്ടുമത്സരങ്ങൾ ബാക്കിയിരിക്കെയാണ് ഇന്ത്യയുടെ കുതിപ്പ്.
ആവേശംനിറഞ്ഞ പോരാട്ടത്തിൽ എവേ മത്സരമെന്ന യാതൊരു ആവലാതികളുമില്ലാതെയാണ് മക്കാവു കളിതുടങ്ങിയത്. ഭീതിവിതച്ച് ഇന്ത്യൻ ഗോൾമുഖത്ത് വട്ടമിട്ട്പറന്ന മക്കാവുവിനെ കൗണ്ടർ അറ്റാക്കിൽ റോവ്ലിൻ ബോർജസിലൂടെയാണ് ഇന്ത്യ ആദ്യം ഞെട്ടിച്ചത്. എന്നാൽ ഇന്ത്യയുടെ ആഹ്ലാദം നീണ്ടുനിന്നില്ല. 37ാം മിനിറ്റിൽ മകാവു നികോളസ് ടറാവോയിലൂടെ സമനില പിടിച്ചു.
രണ്ടാം പകുതിയിൽ ഇന്ത്യ ആക്രമണം കനപ്പിച്ചു. ഒടുവിൽ നായകൻ സുനിൽ ഛേത്രി തന്നെ മനോഹര ഗോളിലൂടെ ഇന്ത്യയെ മുന്നിലെത്തിച്ചു. 70ാം മിനിറ്റിൽ സെൽഫ് ഗോളിൽ ഇന്ത്യ 3^1ന് മുന്നിലെത്തി. ഒടുവിൽ കളിതീരാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോൾ ജെജെയും ഗോൾ നേടി ഇന്ത്യ ഏഷ്യകപ്പിലേക്കുള്ള കുതിപ്പ് വർണാഭമാക്കി.ഇതു നാലാം തവണയാണ് ഇന്ത്യ ഏഷ്യ കപ്പിന് യോഗ്യത നേടുന്നത്. 1964ൽ റണ്ണേഴ്സ് അപ്പായതാണ് മികച്ച പ്രകടനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.