ഒളിമ്പിക്സ് ഹോക്കി: ഇന്ത്യക്ക് ജര്‍മനി, ഹോളണ്ട് എതിരാളികള്‍

ലോസന്നെ: റിയോ ഒളിമ്പിക്സ് ഹോക്കി ഗ്രൂപ് റൗണ്ടില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് കടുത്ത പോരാട്ടങ്ങള്‍. നിലവിലെ ചാമ്പ്യന്മാരായ ജര്‍മനി, ലോക രണ്ടാം നമ്പര്‍ നെതര്‍ലന്‍ഡ്സ് എന്നിവര്‍ക്കൊപ്പം പൂള്‍ ‘ബി’യിലാണ് ഇന്ത്യയുടെ സ്ഥാനം. അര്‍ജന്‍റീന (6ാം റാങ്ക്), അയര്‍ലന്‍ഡ് (12), കാനഡ (14) എന്നിവരാണ് മറ്റ് ടീമുകള്‍. ഏഴാം റാങ്കുകാരാണ് ഇന്ത്യ. വേള്‍ഡ് ലീഗ് ചാമ്പ്യന്മാരായ ആസ്ട്രേലിയ (1),  ബ്രിട്ടന്‍ (4), ബെല്‍ജിയം (5), ന്യൂസിലന്‍ഡ് (8), സ്പെയിന്‍ (11), ആതിഥേയരായ ബ്രസീല്‍ (32) എന്നിവര്‍ പൂള്‍ ‘എ’യില്‍ മത്സരിക്കും. എട്ടുതവണ ഒളിമ്പിക്സ് ചാമ്പ്യന്മാരായ ഇന്ത്യ 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ 12ാം സ്ഥാനത്തായിരുന്നു. 2008ല്‍ യോഗ്യത നേടാനും കഴിഞ്ഞില്ല.
വനിതകളില്‍ അര്‍ജന്‍റീന, ആസ്ട്രേലിയ, ബ്രിട്ടന്‍, യു.എസ്.എ, ജപ്പാന്‍ എന്നിവര്‍ക്കൊപ്പം പൂള്‍ ‘ബി’യിലാണ് സ്ഥാനം. ‘എ’യില്‍ ന്യൂസിലന്‍ഡ്, ചൈന, ജര്‍മനി, കൊറിയ, സ്പെയിന്‍ എന്നിവരും മത്സരിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.