ജൂനിയര്‍ ഏഷ്യാ കപ്പ് ഹോക്കി: ഒമാനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍

ക്വാലാലംപുര്‍: പുരുഷന്മാരുടെ ജൂനിയര്‍ ഏഷ്യ കപ്പ് ഹോക്കിയില്‍ തകര്‍പ്പന്‍ ജയവുമായി ഇന്ത്യന്‍ ടീം സെമിയില്‍. ക്വാര്‍ട്ടറില്‍ ഒമാനെ 9-0ത്തിന് കെട്ടുകെട്ടിച്ചാണ് ഇന്ത്യന്‍ യുവനിര മുന്നേറിയത്. ശനിയാഴ്ച നടക്കുന്ന സെമിയില്‍ ജപ്പാനാണ് എതിരാളി. ഹര്‍മന്‍പ്രീത് സിങ് ഹാട്രിക്കുമായി ഇന്ത്യന്‍ ജയത്തില്‍ മുന്നണിപ്പോരാളിയായി. ഇതോടെ ടൂര്‍ണമെന്‍റിലെ ഹര്‍മന്‍പ്രീതിന്‍െറ ഗോള്‍ നേട്ടം എട്ടായി.  ടൂര്‍ണമെന്‍റിലെ തുടര്‍ച്ചയായ നാലാം ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പൂള്‍ എയില്‍ ഒന്നാം സ്ഥാനവുമായുള്ള കുതിപ്പില്‍ ജപ്പാനെയും (2-1) ആതിഥേയരായ മലേഷ്യയെയും(5-4) ചൈനയെയും(4-1) ഇന്ത്യ തകര്‍ത്തിരുന്നു.
പൂള്‍ ബിയിലെ അവസാന സ്ഥാനക്കാരായ ഒമാനെതിരെ ഏകപക്ഷീയമായിരുന്നു ഇന്ത്യന്‍ ജയം.
ആദ്യ 30 മിനിറ്റിനുള്ളില്‍ ആറു ഗോളുകളാണ് ഒമാന്‍െറ വലയിലത്തെിയത്. ഏഴാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലത്തെിച്ച് ഹര്‍മന്‍പ്രീത് ഇന്ത്യന്‍ ഗോള്‍വേട്ടക്ക് തുടക്കമിട്ടു. 10 ാം മിനിറ്റില്‍ അര്‍മാന്‍ ഖുറൈശി ഗോള്‍ നേടിയതിന് പിന്നാലെ 12ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് രണ്ടാമതും വലകുലുക്കി. പിന്നാലെ ഗുര്‍മന്ദ് സിങ്(18), സാന്ത സിങ്(22), മന്‍ദീപ് സിങ് (30) എന്നിവരുടെ ഊഴമായി. തുടര്‍ന്ന് മത്സരം പകുതി സമയത്തിലത്തെിയതോടെ ക്യാപ്റ്റന്‍ ഹര്‍ജീത് സിങ്ങും 50ാം മിനിറ്റില്‍ മൂന്നാം ഗോളുമായി ഹര്‍മന്‍പ്രീതും 54ാം മിനിറ്റില്‍ മുഹമ്മദ് ഉമറും ആഞ്ഞടിച്ചതോടെ ഒമാന്‍െറ ദുരിതം പൂര്‍ത്തിയായി. ഒരു മത്സരംപോലും ജയിക്കാതെയാണ് ഒമാന്‍ ടൂര്‍ണമെന്‍റില്‍നിന്നും പുറത്തായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.