റായ്പുര്‍: ലോക ഹോക്കി ലീഗില്‍ ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം. പൂള്‍ ബിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യയെ അര്‍ജന്‍റീന എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് തോല്‍പിച്ചത്.
ഗോണ്‍സാലോ പീല്ലറ്റിന്‍െറ ഇരട്ടഗോളിലാണ് അര്‍ജന്‍റീനയുടെ ജയം. അര്‍ജന്‍റീനക്ക് മൂന്ന് പെനാല്‍ട്ടികളാണ് മത്സരത്തില്‍ ലഭിച്ചത്. അതില്‍ രണ്ടെണ്ണം പില്ലറ്റ് ഗോളാക്കി മാറ്റി. മൂന്നാം മിനിറ്റിലും 60ാം മിനിറ്റിലുമായിരുന്നു പില്ലറ്റിന്‍െറ ഗോള്‍ നേട്ടം. ജോക്വിന്‍ മിനിനിയാണ് (24) രണ്ടാം ഗോള്‍ നേടിയത്. മത്സരത്തില്‍ ജര്‍മനി വ്യക്തമായ മേധാവിത്വം നേടി. റാങ്കിങ്ങില്‍ ഈയടുത്തുണ്ടായ മുന്നേറ്റത്തെ നീതികരിക്കുന്ന മത്സരമല്ല ഇന്ത്യയില്‍ നിന്നുണ്ടായത്.
മറ്റൊരു മത്സരത്തില്‍ ജര്‍മനിയും ഹോളണ്ടും ഗോള്‍രഹിതമായ സമനിലയില്‍ പിരിഞ്ഞു. ഇന്ത്യയുടെ അടുത്ത എതിരാളി ജര്‍മനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.