കിറ്റ് അണ്‍ഫിറ്റ്, ഉദ്ഘാടനത്തിന് ഹോക്കി ടീമില്ല

റിയോ: ഉദ്ഘാടനവേളയില്‍ അണിയാന്‍ കിട്ടിയ വസ്ത്രങ്ങളടങ്ങിയ കിറ്റ് പാകമല്ലാത്തതിനാല്‍ ഹോക്കി ടീമംഗങ്ങള്‍ ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കും. ടീം വൈകിയത്തെിയതിനാല്‍ കളിക്കാര്‍ക്ക് കിട്ടിയ കിറ്റിലെ വസ്ത്രങ്ങള്‍ ഒത്തുനോക്കാന്‍ കഴിഞ്ഞില്ളെന്നാണ് ടീമുമായി ബന്ധപ്പെട്ട ചിലര്‍ പുറത്തുവിട്ട വാര്‍ത്ത. വൈകിയാണ് കളിക്കാരുടെ കിറ്റും എത്തിയത്.

എന്നാല്‍, ബി. ഗ്രൂപ്പില്‍ ശനിയാഴ്ച അയര്‍ലന്‍ഡിനെതിരെ ആദ്യ മത്സരം കളിക്കേണ്ടതിനാലാണ് ടീം ഉദ്ഘാടനച്ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. രാത്രി ഏറെ നീളുന്ന ഉദ്ഘാടനച്ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം മത്സരത്തിനിറങ്ങുന്നത് കളിക്കാരുടെ പ്രകടനത്തെ ബാധിക്കുന്നതിനാലാണ് വിട്ടുനിന്നതെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്‍റ് നരീന്ദര്‍ ബത്ര പറഞ്ഞു. എന്നാല്‍, വനിതാ ഹോക്കി ടീം ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.