റിയോ െഡ ജനീറോ: വനിത ഹോക്കിയില്‍ നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് കനത്ത തോൽവി. ശക്തരായ ഓസ്‌ട്രേലിയക്കെതിരെയാണ് ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് ഇന്ത്യ തോറ്റത്. പരാജയത്തോടെ ഇന്ത്യയുടെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ നിറം മങ്ങി.
മത്സരത്തിലുടനീളം ഇന്ത്യക്ക് അവസരങ്ങള്‍ നല്‍കാതെ ആധികാരികമായിരുന്നു ഓസീസിന്റെ വിജയം. അറുപതാം മിനിറ്റില്‍ അനുരാധ ദേവിയാണ് ഇന്ത്യയുടെ ആശ്വാസ ഗോള്‍ നേടിയത്. കളി ആരംഭിച്ച് അഞ്ചാം മിനിറ്റില്‍ കത്രിയാന്‍ സ്ലാട്ടറിയാണ് ഓസീസ് ഗോള്‍ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. ഒമ്പതാം മിനിറ്റില്‍ പെനാറ്റി കോര്‍ണറില്‍ മോര്‍ഗന്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി.
ഗ്രൂപ്പിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ആദ്യ മത്സത്തില്‍ ജപ്പാനോട് സമനില നേടിയ പ്രകടനം മാത്രമാണ് ആശ്വസിക്കാനുള്ളത്. തോല്‍വിയോടെ ഗ്രൂപ്പ് ബിയില്‍ ഏറ്റവും പിന്നില്‍ ആറാം സ്ഥാനത്താണിപ്പോള്‍ ഇന്ത്യ. ആഗ്‌സത് 12ന് അമേരിക്കയ്‌ക്കെതിരെയുള്ള അടുത്ത മത്സരം തോറ്റാല്‍ ഒളിമ്പിക് ഹോക്കിയില്‍നിന്ന് ഇന്ത്യ പുറത്താകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.