വനിതാ ഹോക്കിയില്‍ മൂന്നാം തോല്‍വി; ഇന്ത്യ പുറത്ത്

റിയോ ഡെ ജനീറോ: വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് വീണ്ടും തോല്‍വി. അമേരിക്കക്കെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇതോടെ ഇന്ത്യന്‍ വനിതകള്‍ റിയോ ഒളിമ്പിക്സില്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.

 മത്സരത്തിന്‍്റെ തുടക്കം മുതല്‍ ആധിപത്യം അമേരിക്കക്കൊപ്പമായിരുന്നു. ആദ്യ ക്വാര്‍ട്ടറില്‍ തന്നെ കാതലിന്‍ ബാമിലൂടെ അമേരിക്ക മുന്നിലത്തെി. എന്നാല്‍ രണ്ടാം ക്വാര്‍ട്ടര്‍ ഗോള്‍ രഹിതമായിരുന്നു. മൂന്നാം ക്വാര്‍ട്ടറില്‍ മത്സരത്തിന്‍്റെ 42-ാം മിനിറ്റില്‍ കാതലിന്‍ ബാം വീണ്ടും അമേരിക്കയുടെ ലീഡ് ഉയര്‍ത്തി.ഗ്രൂപ്പ് ബിയില്‍ ഒരു പോയിൻറ്​ മാത്രമുള്ള ഇന്ത്യ ആറാം സ്ഥാനത്താണ്.

നാലാം ക്വാര്‍ട്ടറില്‍ മെലീസ ഗോണ്‍സാലസിലുടെ മൂന്നാം ഗോളും കണ്ടത്തെി അമേരിക ജയം പൂര്‍ത്തിയാക്കി. അമേരിക്കക്ക് ലഭിച്ച പെനാല്‍റ്റികള്‍ കൂടെ ഗോളായി മാറിയിരുന്നെങ്കില്‍ ഇന്ത്യയുടെ തോല്‍വി ഇതിലും ദയനീയമാകുമായിരുന്നു.

13 ന് അര്‍ജന്‍്റീനയുമായിട്ടാണ് ഇന്ത്യയുടെ അവസാന മത്സരം. ആദ്യ മത്സരത്തില്‍ ജപ്പാനെ സമനിലയില്‍ തളച്ച ഇന്ത്യന്‍ വനിതകള്‍ക്ക് പക്ഷേ പിന്നീട് ആ പ്രകടനത്തിന്‍്റെ നിഴലാകാന്‍ പോലും കഴിഞ്ഞില്ല. ബ്രിട്ടനോട് ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തോറ്റ ഇന്ത്യ ആസ്ത്രേലിയക്കെതിരെ 6-1 നും തോറ്റിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.