??.????. ????????? ???????????

ഹോക്കിയില്‍ ഇന്ത്യ-ബെല്‍ജിയം ക്വാര്‍ട്ടര്‍ ഇന്ന്

റിയോ ഡെ ജനീറോ: നന്നായി തുടങ്ങി ഒടുവില്‍ തട്ടിമുട്ടി മുന്നോട്ടുനീങ്ങിയ ഇന്ത്യക്ക് പുരുഷ ഹോക്കിയില്‍ ഞായറാഴ്ച ക്വാര്‍ട്ടര്‍ പോരാട്ടം. 36 വര്‍ഷത്തിനുശേഷം ക്വാര്‍ട്ടറിലത്തെിയ ഇന്ത്യക്ക് കരുത്തരായ ബെല്‍ജിയമാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി ഒമ്പതുമണിക്കാണ് മലയാളിതാരം പി.ആര്‍. ശ്രീജേഷും സംഘവും സ്റ്റിക്കേന്തുന്നത്. ജയിച്ചാല്‍ സെമിക്ക് പുറമേ, മെഡലിലേക്കുള്ള ദൂരവും എളുപ്പമാകും. പൂള്‍ ബിയില്‍ രണ്ടുവീതം ജയവും തോല്‍വിയും ഒരു സമനിലയുമടക്കം ഏഴ് പോയന്‍റുമായി നാലാം സ്ഥാനവുമായാണ് ടീം ഇന്ത്യ ക്വാര്‍ട്ടറിലത്തെിയത്. അയര്‍ലന്‍ഡിനെയും (3-2) അര്‍ജന്‍റീനയെയും (2-1) തോല്‍പിച്ചെങ്കിലും ജര്‍മനിയോടും (1-2) നെതര്‍ലന്‍ഡ്സിനോടും (1-2) പൊരുതിത്തോറ്റു. അവസാന പൂള്‍ മത്സരത്തില്‍ കാനഡയോട് സമനില പാലിച്ചതോടെ (2-2) ഗ്രൂപ്പിലെ സ്ഥാനം ഏറ്റവും പിന്നിലായി.

ലോക റാങ്കിങ്ങില്‍ ഇന്ത്യ അഞ്ചാമതാണ്. ആറാമതാണെങ്കിലും   ബെല്‍ജിയം തകര്‍പ്പന്‍ ഫോമിലാണ്. അഞ്ചില്‍ നാല് കളികളും ജയിച്ച് പൂള്‍ എയില്‍ ജേതാക്കളായാണ് ‘ചുവന്ന സിംഹങ്ങ’ളുടെ വരവ്. അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിനേട് മാത്രമാണ് തോറ്റത്. ആസ്ട്രേലിയയെയടക്കം കീഴ്പ്പെടുത്തിയ ടീം ഇന്ത്യക്ക് കടുത്ത വെല്ലുവിളിയാകും. ജര്‍മനിക്കും നെതര്‍ലന്‍ഡ്സിനുമെതിരെ നന്നായി കളിക്കാനായതിന്‍െറ ആത്മവിശ്വാസമുണ്ടായിരുന്ന ഇന്ത്യക്ക് ക്വാര്‍ട്ടറിലും പ്രതീക്ഷയേറെയാണ്. പെനാല്‍റ്റി കോര്‍ണര്‍ വിദഗ്ധരായ രുപീന്ദര്‍ പാല്‍ സിങ്ങും വി.ആര്‍. രഘുനാഥും മൂന്നുവീതം ഗോള്‍ നേടിക്കഴിഞ്ഞു. രണ്ട് ഡസനിലേറെ അവസരങ്ങള്‍ ഇരുവരും നഷ്ടമാക്കുകയും ചെയ്തു. ഗോള്‍കീപ്പറും നായകനുമായ ശ്രീജേഷ് മികച്ച ഫോമിലാണ്. പല മത്സരങ്ങളിലും നായകന്‍ ഒറ്റക്കാണ് പ്രതിരോധിച്ചത്.

കഴിഞ്ഞവര്‍ഷം റായ്പൂരില്‍ ലോക ഹോക്കി ലീഗില്‍ ബെല്‍ജിയത്തിനോട് 1-2ന് തോറ്റതിനെറ പ്രതികാരം തീര്‍ക്കാനുമുണ്ട് ഇന്ത്യക്ക്. 1980ല്‍ മോസ്കോയില്‍ സ്വര്‍ണം നേടിയ ശേഷം മറ്റൊരു കുതിപ്പാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 96 വര്‍ഷത്തെ പഴക്കമുണ്ട് ബെല്‍ജിയത്തിന്‍െറ മെഡല്‍നേട്ടത്തിന്. 1920ല്‍ നേടിയ വെങ്കലത്തിനുശേഷം മറ്റൊരു മെഡലിലേക്കാണ് ടീമിന്‍െറ നോട്ടം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.