???????? ?????? (????? ??????)

മുന്‍ ഹോക്കി ക്യാപ്റ്റന്‍ മുഹമ്മദ് ഷാഹിദ് ഗുരുതരാവസ്ഥയില്‍

ന്യൂഡല്‍ഹി: രാജ്യം പത്മശ്രീ നല്‍കി ആദരിച്ച മുന്‍ ഹോക്കി ക്യാപ്റ്റന്‍ മുഹമ്മദ് ഷാഹിദ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. 56കാരനായ ഷാഹിദിന്‍െറ കരളിനും കിഡ്നിക്കും ബാധിച്ച അസുഖം ഗുരുതരമായതിനത്തെുടര്‍ന്ന് ജന്മനാടായ വാരാണസിയില്‍നിന്ന് ഗുര്‍ഗാവോണിലെ മേദാന്ത മെഡിസിറ്റി ആശുപത്രിയിലാക്കി. ഷാഹിദിന് മഞ്ഞപ്പിത്തവും ബാധിച്ചിട്ടുണ്ട്.ഇന്ത്യന്‍ ഹോക്കിയെ രാജ്യാന്തരതലത്തില്‍ അറിയപ്പെടുന്നതാക്കിയവരില്‍ പ്രമുഖനായ ഷാഹിദിന്‍െറ ജീവന്‍ രക്ഷിക്കാനും ചികിത്സാ സൗകര്യമത്തെിക്കാനും ഇടപെടണമെന്നാവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ നായകന്‍ ധന്‍രാജ് പിള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയപ്പോഴാണ് ഷാഹിദിനെ ബാധിച്ച രോഗത്തിന്‍െറ ഗുരുതരാവസ്ഥ പുറംലോകമറിഞ്ഞത്.

ഇന്ത്യന്‍ ഹോക്കിയിലെ ഇതിഹാസമായ ഷാഹിദിനെ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാക്കിയിട്ടും ഒരു രാഷ്ട്രീയ നേതാവോ കായികമേഖലയിലെ ഉത്തരവാദപ്പെട്ടവരോ തിരിഞ്ഞുനോക്കിയില്ളെന്നും ധന്‍രാജ് പിള്ള കുറ്റപ്പെടുത്തി. ഒരുകാലത്ത് ഇന്ത്യന്‍ ഹോക്കിയില്‍ അതിവേഗ നീക്കങ്ങളുടെയും ഡ്രിബിളിങ്ങിന്‍െറയും സുല്‍ത്താനായിരുന്ന ഷാഹിദ്, ഇന്ത്യ അവസാനമായി ഹോക്കിയില്‍ സ്വര്‍ണംനേടിയ 1980ലെ മോസ്കോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. പിള്ളയുടെ അഭ്യര്‍ഥന പുറത്തുവന്നതിനെ തുടര്‍ന്ന് ഷാഹിദിന്‍െറ ചികിത്സാചെലവുകള്‍ ഏറ്റെടുക്കാമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. റെയില്‍വേയുടെ മുന്‍ താരം കൂടിയാണ് ഷാഹിദ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.