ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യക്ക് ജയം; ഫൈനല്‍ പ്രതീക്ഷ

ലണ്ടന്‍: കനത്ത ഫോമിലായിരിക്കേ ബെല്‍ജിയത്തോട് കഴിഞ്ഞ ദിവസം തോറ്റതിന്‍െറ സങ്കടംതീര്‍ത്ത് ഇന്ത്യ. ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയുടെ നിര്‍ണായക മത്സരത്തില്‍ ഏഷ്യന്‍ ശക്തികളായ ദക്ഷിണ കൊറിയയെ 2-1ന് കീഴടക്കിയാണ് പി.ആര്‍. ശ്രീജേഷും കൂട്ടരും ചാമ്പ്യന്‍സ് ട്രോഫിയില്‍ പോയന്‍റ് നിലയിലെ രണ്ടാം സ്ഥാനത്തോടെ ഫൈനല്‍ സാധ്യത വര്‍ധിപ്പിച്ചത്. നാലു മത്സരങ്ങളില്‍നിന്ന് ഏഴ് പോയന്‍റാണ് നിലവില്‍ ഇന്ത്യയുടെ സമ്പാദ്യം. പോയന്‍റ് പട്ടികയില്‍  മുന്നിലുള്ള ആസ്ട്രേലിയയുമായാണ്  ഇന്ത്യയുടെ അടുത്ത മത്സരം
.
ഏഷ്യന്‍പോരാളികളുടെ വാശിയേറിയ അങ്കത്തില്‍ ഫീല്‍ഡ് ക്യാപ്റ്റന്‍ എസ്.വി. സുനിലിലൂടെ 39ാം മിനിറ്റില്‍ ഇന്ത്യ മുന്നിലത്തെി. 56ാം മിനിറ്റില്‍ ജുഹുന്‍ കിം സമനില പിടിച്ചെങ്കിലും നികിന്‍ തിമ്മയ്യ ഒരു മിനിറ്റിനുശേഷം ഇന്ത്യയുടെ വിജയമത്തെിച്ച ഗോള്‍ സ്വന്തമാക്കി. ആകാശ്ദീപ് സിങ്ങുമൊത്തുള്ള നീക്കത്തിനൊടുവിലാണ് സുനില്‍ ഗോള്‍ നേടിയത്. ചാമ്പ്യന്‍സ് ട്രോഫിയുടെ ചരിത്രത്തിലാദ്യമായാണ് ഇന്ത്യ കൊറിയയെ കീഴടക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.