ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയിലെ അവസാന പൂള്‍ മത്സരത്തില്‍ ആസ്ട്രേലിയയോട് തോറ്റിട്ടും ഇന്ത്യ ഫൈനലിലത്തെി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബെല്‍ജിയവും ബ്രിട്ടനും സമനിലയില്‍ പിരിഞ്ഞതോടെയാണ് ഇന്ത്യക്ക് വഴിയൊരുങ്ങിയത്. വെള്ളിയാഴ്ച രാത്രി നടക്കുന്ന ഫൈനലില്‍ ആസ്ട്രേലിയ തന്നെയാണ് ഇന്ത്യയുടെ എതിരാളികള്‍. അഞ്ച് മത്സരങ്ങളില്‍നിന്ന് ഇന്ത്യ ഏഴ് പോയന്‍റ് നേടിയപ്പോള്‍ അവസാന മത്സരത്തിലെ സമനിലക്കുരുക്കില്‍ ബെല്‍ജിയവും ബ്രിട്ടനും പുറത്തായി. രാത്രി നടന്ന മത്സരത്തില്‍ മൂന്ന് ഗോള്‍വീതം നേടിയാണ് ഇരുടീമും സമനില പാലിച്ചത്.
ആസ്ട്രേലിയയോട് 4-2നാണ് ഇന്ത്യ പരാജയമറിഞ്ഞത്. ആസ്ട്രേലിയയുടെ ട്രെന്‍റ് മിട്ടന്‍, അരാന്‍ സലേവ്സ്കി, ഫ്ളെയ്ന്‍ ഒഗില്‍വി, ട്രിസ്റ്റാന്‍ വൈറ്റ് എന്നിവരാണ് ഗോള്‍ നേടിയത്. എസ്.വി. രഘുനാഥും മന്‍ദീപ് സിങ്ങുമാണ് ഇന്ത്യയുടെ സ്കോറര്‍മാര്‍.
ഫൈനലുറപ്പിച്ച ആസ്ട്രേലിയ കളിയുടെ ആദ്യ ക്വാര്‍ട്ടറില്‍ അല്‍പം ആലസ്യത്തോടെയാണ് കളിച്ചത്. ടൂര്‍ണമെന്‍റിലുടനീളം ആദ്യ ക്വാര്‍ട്ടറില്‍ ആസ്ട്രേലിയക്കാര്‍ ഗോളടിച്ചിരുന്നില്ല. വലതു ഭാഗത്ത് കൂടെ എസ്.വി. സുനില്‍ ആണ് ആദ്യ ക്വാര്‍ട്ടറില്‍ ഗോള്‍ ലക്ഷ്യമാക്കി സ്റ്റിക്ക് പായിച്ച ഏക ഇന്ത്യന്‍ താരം. എതിര്‍നിരയിലെ ഏറ്റവും അപകടകാരിയായ ജെറമി ഹേവാര്‍ഡിന്‍െറ ഗോള്‍ ശ്രമം ക്യാപ്റ്റന്‍ പി.ആര്‍. ശ്രീജേഷ് ഗംഭീരമായി സേവ് ചെയ്തു. രണ്ടാം ക്വാര്‍ട്ടറില്‍ പെനാല്‍റ്റി കോര്‍ണറില്‍ നിന്നുള്ള പന്ത് ശ്രീജേഷിനെയും കടന്നുപോയെങ്കിലും വി.ആര്‍. രഘുനാഥ് രക്ഷകനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.