ന്യൂഡല്‍ഹി: സുല്‍ത്താന്‍ അസ്ലന്‍ഷാ കപ്പിനുള്ള 18 അംഗ ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. ഏപ്രില്‍ ആറു മുതല്‍ 16 വരെ മലേഷ്യയില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ സര്‍ദാര്‍ സിങ്ങാണ് നായകന്‍. ഇന്ത്യയുടെ ഒളിമ്പിക് ഒരുക്കങ്ങളുടെ തുടക്കംകൂടിയാവും പ്രമുഖ രാജ്യങ്ങള്‍ മാറ്റുരക്കുന്ന ചാമ്പ്യന്‍ഷിപ്. മലയാളിയായി ഒന്നാം നമ്പര്‍ ഗോളി പി.ആര്‍. ശ്രീജേഷ് ഉള്‍പ്പെടെ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് ടീമിനെ പ്രഖ്യാപിച്ചത്. വൈസ് ക്യാപ്റ്റന്‍കൂടിയായ ശ്രീജേഷിന്‍െറ അസാന്നിധ്യത്തില്‍ എസ്. സുനിലാണ് ഉപനായകന്‍.
ഒളിമ്പിക്സിന് മാസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ ഇന്ത്യയുടെ റിയോ ഒരുക്കംകൂടിയാണ് അസ്ലന്‍ഷാ ഹോക്കി. ന്യൂസിലന്‍ഡ്, ഒളിമ്പിക് വെങ്കലമെഡല്‍ നേട്ടക്കാരായ ആസ്ട്രേലിയ, പാകിസ്താന്‍, ജപ്പാന്‍, കാനഡ, ആതിഥേയരായ മലേഷ്യ എന്നിവരാണ് ടൂര്‍ണമെന്‍റിലെ മറ്റു ടീമുകള്‍. ഒത്തിണക്കവും ഗെയിംപ്ളാനും വിലയിരുത്താനുള്ള അവസരംകൂടിയാണിതെന്ന് കോച്ച് റൊളന്‍റ് ഓള്‍ട്ട്മാന്‍ പറഞ്ഞു. അഞ്ചു തവണയാണ് ഇന്ത്യ അസ്ലന്‍ഷാ ജേതാക്കളായത്. ഏറ്റവും അവസാനമായി 2010ത്തിലായിരുന്നു. ഒരു തവണ റണ്ണറപ്പും ആറു തവണ മൂന്നാം സ്ഥാനക്കാരുമായി. ഹര്‍ജ്യോത് സിങ്, ആകാശ് അനില്‍ ചിക്തെ എന്നിവരാണ് ടീമിലെ രണ്ടു ഗോള്‍കീപ്പര്‍മാര്‍. അഞ്ച് ഡിഫന്‍ഡര്‍മാരും, സര്‍ദാര്‍ സിങ്, ഡാനിഷ് മുജ്തബ എന്നിവര്‍ ഉള്‍പ്പെടെ ആറ് മിഡ്ഫീല്‍ഡര്‍മാരും അഞ്ച് ഫോര്‍വേഡുകളുമടങ്ങിയതാണ് ടീം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.