ന്യൂയോർക്ക്: 1975ൽ ലോകകപ്പ് ഹോക്കിയിൽ കിരീടനേട്ടത്തിലേക്ക് ഇന്ത്യയെ നയിച്ച താരങ്ങളിലൊരാളായ അശോക് ദി വാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ് എൻ.കെ. ബത്രയോട് ദയനീയമായ അേപക്ഷ നടത്തിയിരിക്കുകയാണ്. വ്യക് തിപരമായ ആവശ്യങ്ങൾക്കായി അമേരിക്കയിലെത്തിയ ദിവാൻ അവിെട കുടുങ്ങിയിരിക്കുകയാണിപ്പോൾ. ഏപ്രിൽ 20ന് മടക്കയാത്ര നിശ്ചയിച്ചിരുന്ന അേദ്ദഹത്തിന് യു.എസിൽ കോവിഡ്-19 പടർന്നുപിടിച്ച സാഹചര്യത്തിൽ കുറേയേറെ ദിവസങ്ങൾ അവിടെ തങ്ങേണ്ടിവരും. ഇതിനിടയിൽ ശാരീരികമായ അസ്വസ്ഥതകളും തന്നെ പിടികൂടിയതായി അദ്ദേഹം പറയുന്നു. തനിക്ക് ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തതിനാൽ യു.എസിൽ ചികിത്സക്ക് വൻതുക ചെലവു വരും. ഈ സാഹചര്യത്തിൽ ചികിത്സക്കായി തന്നെ സഹായിക്കണമെന്നാണ് മുൻ ഗോൾകീപ്പറുടെ ആവശ്യം.
‘യു.എസ്.എയിൽ കുടുങ്ങിയ എനിക്ക് നിങ്ങളുടെ സഹായം വേണം. ചില ആേരാഗ്യ പ്രശ്നങ്ങളിൽ അകപ്പെട്ടിരിക്കുകയാണ് ഞാൻ. ഉയർന്ന രക്ത സമ്മർദം ഉള്ളയാളന്ന നിലയിൽ അടിയന്തരമായി കഴിഞ്ഞയാഴ്ച കാലിഫോർണിയയിെല ആശുപത്രിയിൽ ചികിത്സ തേടേണ്ടിവന്നിരുന്നു. നിലവിലെ സാഹചര്യങ്ങൾ കാരണം എെൻറ യാത്രാ തീയതിയിൽ മാറ്റം വരുത്തേണ്ടിവന്നിട്ടുണ്ട്. ശാരീരികമായി അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ടെങ്കിലും എനിക്ക് ഇവിടെ ഇൻഷുറൻസ് പരിരക്ഷയില്ല. നിങ്ങൾക്കറിയുന്നതുപോെല യു.എസിൽ ചികിത്സ ചെലവുകൾ ഏറെ ഉയർന്നതാണ്. ആശുപത്രിയിൽ ഒരു ചെക്കപ്പിന് എന്നെ സഹായിക്കാൻ സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ എംബസിക്ക് നിർദേശം നൽകണമെന്ന് കേന്ദ്ര കായിക മന്ത്രി കിരൺ റിജിജുവിനോടും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോടും ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടെ ആശുപത്രിയിൽ പരിശോധനക്ക് ചെലവാകുന്ന തുക ഞാൻ ഇന്ത്യയിൽ തിരിച്ചെത്തിയാൽ അടച്ചുകൊള്ളാം.’ ബത്രക്കയച്ച സന്ദേശത്തിൽ ദിവാൻ കുറിച്ചു. ഇത് വളരെ അടിയന്തരമായി പരിഗണിക്കണമെന്നും തെൻറ ആേരാഗ്യനില അത്രയും മോശമാണെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.