ഏഷ്യ കപ്പ്​ ഹോക്കി: ഇന്ത്യ ഇന്ന്​ ജപ്പാനെതിരെ

ധാക്ക: ഏഷ്യ കപ്പ്​ ഹോക്കിയിൽ കിരീടം തിരിച്ചുപിടിക്കാൻ ഇന്ത്യയിറങ്ങുന്നു. ബംഗ്ലാദേശിൽ ഇന്ന്​ തുടങ്ങുന്ന ചാമ്പ്യൻഷിപ്പി​​െൻറ ആദ്യ മത്സരത്തിൽ ജപ്പാനാണ്​ എതിരാളി. വൻകരയിലെ ഒന്നാം സ്​ഥാനം നിലനിർത്താൻ കൂടിയാണ്​ ടീമിറങ്ങുന്നത​്​.

പുതിയ പരിശീലകൻ സോർഡ്​ മരീനെയുടെ ആദ്യ ടൂർണമ​െൻറാണിത്​. നിലവിൽ റണ്ണേഴ്​സ്​ അപ്പായ ഇന്ത്യ മൻപ്രീത്​ സിങ്ങി​​െൻറ നേതൃത്വത്തിലാണ്​ കളത്തിലിറങ്ങുന്നത്​. 2003, 2007 ടൂർണമ​െൻറുകളിൽ ജേതാക്കളായ ഇന്ത്യ, നിലവിലെ റണ്ണർ അപ്പാണ്​.

2009, 2013ൽ ദക്ഷിണ കൊറിയയായിരുന്നു ജേതാക്കൾ. പൂൾ ‘എ’: ഇന്ത്യ, ജപ്പാൻ, പാകിസ്​താൻ, ബംഗ്ലാദേശ്​. പൂൾ ‘ബി’:  ദക്ഷിണ കൊറിയ, മലേഷ്യ, ചൈന, ഒമാൻ.
Tags:    
News Summary - asia cup hockey 2017 -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.